ജനപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്കിൽ (kudumbavilakku) നിന്ന് അപ്രതീക്ഷിതമായി അടുത്തിടെയായിരുന്നു അമൃത നായരുടെ (amrita nair) പിന്മാറ്റം. ശീതൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരുന്നത്. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിക്കാൻ താരത്തിന് സാധിച്ചിരുന്നു. പരമ്പരയിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.
അമൃതയ്ക്കൊപ്പം തന്നെ താരത്തിന്‍റെ അമ്മയും ആരധകർക്ക് സുപരിചിതയാണ്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും വീഡിയോയുമായി പലപ്പോഴായി ഇരുവരും എത്താറുണ്ട്. എന്നാൽ ഇപ്പോഴിതാ അമ്മയ്ക്കൊപ്പം ദീപാവലി ആഘോഷിച്ചതിന്‍റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുകയാണ് അമൃത. ദാവണി വേഷത്തിൽ അമ്മയ്ക്കൊപ്പം പൂത്തിരി കത്തിച്ചും മറ്റും ആഘോഷിക്കുന്നതാണ് വീഡിയോയും ചിത്രങ്ങളും. എന്നാൽ അതീവ സുന്ദരിയായി എത്തുന്ന അമ്മയ്ക്കൊപ്പം എത്തിയ അമൃതയോട് ഇതിൽ ആരാണ് അമ്മ എന്നാണ് ആരാധകർ ചോദിക്കുന്നത്. അമ്മയും സുന്ദരിയാണെന്നും ആരാധകർ കമന്‍റില്‍ പറയുന്നു.
അടുത്തിടെ, 'എന്‍റെ സന്തൂർ മമ്മി'’ എന്ന ക്യാപ്ഷനോടെ അമൃത പങ്കുവച്ച ചിത്രങ്ങൾക്കും സമാനമായിരുന്നു പലരുടെയും കമന്‍റുകൾ. നിങ്ങളെന്താ സഹോദരിമാരാണോ എന്നാണ് ചിത്രങ്ങൾ കണ്ട ചിലർ ചോദിച്ചത്. അമൃതയെയും അമ്മയെയും കണ്ടാൽ ഇരട്ടകളെന്നേ പറയൂവെന്നായിരുന്നു മറ്റൊരു കമന്‍റ്. നേരത്തെ സീരിയലിൽ നിന്ന പിന്മാറിയതിന് വിശദീകരണവുമായും താരം എത്തിയിരുന്നു. വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കുംതാരം മറുപടി നൽകി.
കുടുംബവിളക്കിൽ നിന്ന് പിന്മാറാൻ കാരണം നല്ലൊരു ഷോ കിട്ടിയതിനാലാണ്. നല്ലൊരു പ്രോജക്ട് വന്നു. അത് കളയാൻ തോന്നിയില്ല. ഈയൊരു സാഹചര്യത്തിൽ ഒരു പ്രോജക്ടു കൊണ്ട് മാത്രം മുന്നോട്ടുപോകാൻ പറ്റില്ലായിരുന്നു. സീരിയലിന് പകരം ഒരു പ്രോഗ്രാമായിരുന്നു അത്. പരിപാടിയുടെ ഷെഡ്യൂൾ ഡേറ്റും സീരിയലിന്‍റെ ഷൂട്ടും ഒരുമിച്ച് വന്നപ്പോൾ, ഒന്നും ചെയ്യാൻ പറ്റാതായി.
ഞാൻ കാരണം എവിടെയും പ്രശ്നം വരരുതെന്ന് തോന്നിയപ്പോൾ പിന്മാറാന്‍ തീരുമാനിച്ചു. ആലോചിച്ച് തീരുമാനമെടുക്കാനായിരുന്നു കുടുംബവിളക്ക് സംവിധായകൻ ജോസേട്ടൻ പറഞ്ഞത്. ആ സമയത്ത് മറ്റൊന്നും തോന്നിയില്ല. അങ്ങനെ പ്രോഗ്രാം എടുക്കുകയായിരുന്നു. കുടുംബവിളക്കിൽ നിന്ന് മാറിയപ്പോൾ ചെറിയ ബ്രേക്ക് കിട്ടി. അപ്പോൾ ഒരു ഷോര്‍ട്ട്ഫിലിം ചെയ്തു. അതിലെ ചിത്രങ്ങൾ കാണിച്ചാണ് ആളുകൾ വിവാഹമാണെന്ന് പ്രചാരണം നടത്തിയത് എന്നുമായിരുന്നു താരം പറഞ്ഞത്.
from Asianet News https://ift.tt/31BJQGD
via IFTTT
No comments:
Post a Comment