മസ്‍കത്ത്: വിറകിനായി മരം മുറിച്ച (cutting trees for firewood) പ്രവാസി ഒമാനില്‍ അറസ്റ്റിലായി (Expat arrested). ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു (Dhofar) സംഭവം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എണ്‍വയോണ്‍മെന്റാണ് (General Directorate of Environment) ഇക്കാര്യം അറിയിച്ചത്. മരം മുറിച്ച് വിറകുണ്ടാക്കിയതും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്‍തതെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു.
വിറക് അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായ വ്യക്തിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകീരിച്ചതായും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ആരെങ്കിലും നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ എണ്‍വയോണ്‍മെന്റ് അതോരിറ്റിയെ വിവരമറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മസ്‌കറ്റിലെ അല്‍-നസീം പബ്ലിക് പാര്‍ക്ക് നാളെ മുതല്‍ തുറക്കും
മസ്‌കറ്റ്: 'അല്‍-നസീം പാര്‍ക്ക്' (Al-Naseem Public Park)പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ(Muscat Municipality) . നാളെ (2021 നവംബര്‍ 5) വെള്ളിയാഴ്ച മുതല്‍, അടച്ചിട്ടിരുന്ന 'അല്‍-നസീം പാര്‍ക്ക്' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. രാവിലെ എട്ട് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
എന്നാല്‍ 'കല്‍ബോ പാര്‍ക്ക്', 'അല്‍ ഗുബ്ര ലേക്ക് പാര്‍ക്ക്' എന്നീ രണ്ടു പാര്‍ക്കുകളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചു വരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ക്കു ഇവിടെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും നഗരസഭയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്റെ പതിനഞ്ചാമത് ദേശിയ ദിനാഘോഷത്തിനോടനുബന്ധിച്ചു 1985 ലാണ് 'അല്‍-നസീം പാര്‍ക്ക്' ഉദ്ഖാടനം ചെയ്യപ്പെട്ടത്. 75,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള 'അല്‍-നസീം പാര്‍ക്ക്' മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
from Asianet News https://ift.tt/2ZUmjzD
via IFTTT
No comments:
Post a Comment