മലപ്പുറം: മലപ്പുറത്ത്(Malappuram) അമിത വേഗതയിലെത്തിയ ബസ് അപകടത്തില്‍പ്പെട്ടു(Accident). വിളയൂർ യു പി സ്‌ക്കൂളിന് മുന്നിൽ വച്ചാണ് അപകടം സംഭവിച്ചത്. അമിത വേഗതയിലെത്തിയ സ്വകാര്യബസ്(Private Bus) നിയന്ത്രണം വിട്ടു അഴുക്കു ചാലിലേക്കു ചെരിയുകയായിരുന്നു.
പട്ടാമ്പിയിൽ നിന്നും പെരിന്തൽമണ്ണയിലേക്കു പോകുന്ന ബസ്സാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽ പെട്ടത്. അപകടത്തിൽ ആര്‍ക്കും ആളപായം ഇല്ല. ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും അഴുക്കുചാലിലേക്ക് പാഞ്ഞിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഒരുവശത്തെ ടയര്‍ അഴുക്ക് ചാലില്‍ കുടുങ്ങി ബസ് ചെരിഞ്ഞു. തലനാരിഴയ്ക്കാണ വന്‍ ദുരന്തം ഒഴിവായത്. അപടകത്തില്‍ ആര്‍ക്കും സാരമായ പരിക്കുകളില്ല.
from Asianet News https://ift.tt/3o7KRxx
via IFTTT
No comments:
Post a Comment