മുംബൈ: രാഹുല്‍ ദ്രാവിഡിനെ(Rahul Dravid) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ(Team India) പുതിയ പരിശീലകനായി ബിസിസിഐ(BCCI) നിയമിച്ചു. ടി20 ലോകകപ്പിനുശേഷം(T20 World cupd 2021) സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക്(Ravi Shastri) പകരക്കാരനായാണ് മുന്‍ നായകന്‍ കൂടിയായ ദ്രാവിഡിനെ ഇന്ത്യന്‍ പരിശീലകനായി ആര്‍ പി സിംഗ്, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതി തെരഞ്ഞെടുത്തത്. ടി20 ലോകകപ്പിനുശേഷം ഈ മാസം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20, ടെസ്റ്റ് പരമ്പരകളില്‍ ദ്രാവിഡ് പരിശീലകനായി ചുമതലയേല്‍ക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കേണ്ടത്.
രവി ശാസ്ത്രിയുടെപിന്‍ഗാമിയായി ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ നേരത്തെ ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും(Saourav Ganguly) സെക്രട്ടറി ജയ് ഷായും(Jay Shah) ഐപിഎല്ലിനിടെ(IPL 2021) ദ്രാവിഡുമായി നടത്തിയ ചര്‍ച്ചയില്‍ തത്വത്തില്‍ ധാരണയായിരുന്നു.
എങ്കിലും ലോധ കമ്മിറ്റി ശുപാര്‍ശകള്‍ പ്രകാരം പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കേണ്ടതിനാല്‍ ബിസിസിഐ അപേക്ഷ ക്ഷണിക്കുകയും ചെയ്തു. മുഖ്യ പരിശീലകന് പുറമെ, ബാറ്റിംഗ് കോച്ച്, ബൗളിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവയ്‌ക്ക് പുറമെ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ(National Cricket Academy) സ്‌പോര്‍ട്‌സ് സയന്‍സ്/മെഡിസിന്‍ തലവന്‍ സ്ഥാനത്തേക്കും അപേക്ഷ ക്ഷണിച്ചിരുന്നു.
🚨 NEWS 🚨: Mr Rahul Dravid appointed as Head Coach - Team India (Senior Men)
— BCCI (@BCCI) November 3, 2021
More Details 🔽
ഇതിന്‍റെ അടിസ്ഥാനത്തില്‍ ദ്രാവിഡ് അപേക്ഷിക്കുകയും ഉപദേശക സമിതി അപേക്ഷ പരിഗണിച്ചശേഷം അദ്ദേഹത്തെ പരിശീലകനായി നിയമിക്കുകയുമായിരുന്നു.ദ്രാവിഡ് പരിശീലകനാകുമെന്ന് ഉറപ്പായതിനാല്‍ മറ്റാരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നില്ല. ദ്രാവിഡിന്‍റെ വിശ്വസ്തനായ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന്‍ പരസ് മാംബ്രേ ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് പരിശീലകനാവും. മുഖ്യപരിശീലകനൊഴികെയുള്ള മറ്റ് ചുമതലകളിലേക്ക് അപേക്ഷിക്കാന്‍ ഇന്ന് വരെ സമയമുണ്ടായിരുന്നു. ഈ അപേക്ഷകള്‍ പരിഗണിച്ചശേഷമാകും ദ്രാവിഡിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിനെ നിയമിക്കുക.
യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പോടെയാണ് രവി ശാസ്‌ത്രിയുടെ നേതൃത്വത്തിലുള്ള നിലവിലെ പരിശീലക സംഘത്തിന്‍റെ കാലാവധി അവസാനിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ദ്രാവിഡിന് ബിസിസിഐ വാഗ്ദാനം ചെയ്തിരിക്കുന്നത്. പത്തു കോടി രൂപയാണ് ദ്രാവിഡിന് ബിസിസിഐ നല്‍കുന്ന വാര്‍ഷിക പ്രതിഫലമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
നേരത്തെ ഇന്ത്യന്‍ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ ആറ് വര്‍ഷക്കാലമായി പരിശീലിപ്പിച്ച പരിചയം ദ്രാവിഡിനുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.
from Asianet News https://ift.tt/3nX1jRg
via IFTTT
No comments:
Post a Comment