Friday, July 30, 2021

ആരായിരുന്നു ഇന്ത്യക്ക് കാർട്ടൂണിസ്റ്റ് ശങ്കർ? -കാർട്ടൂണിസ്റ്റുകൾ പറയുന്നു

കാർട്ടൂണുകളുടെ കാലമോർക്കുമ്പോൾ അയാൾ മനസിൽ തെളിയാതെ തരമില്ല, അതേ കാർട്ടൂണിസ്റ്റ് ശങ്കർ! കാലത്തെ അതിജീവിച്ച പൊളിറ്റിക്കൽ കാർട്ടൂണുകളുടെ ഉടയോൻ. ഇന്ത്യയിലെ രാഷ്ട്രീയ ചരിത്രത്തിൽ ആ മനുഷ്യന്റെ കാർട്ടൂണുകൾക്ക് അടയാളപ്പെടാതെ വയ്യ. പറയാനാണെങ്കിലൊരുപാടുകാണും. ഇന്ത്യയിലെ കാർട്ടൂണിസ്റ്റുകൾക്ക് വരച്ചു തെളിയാൻ അദ്ദേഹത്തിന്റെ വീക്കിലി നിലമായി. വരക്കപ്പട്ടവരും വരക്കുന്നവരും ഭയക്കാത്ത കാലത്തിന് കൂടി പേര് ശങ്കറിന്റേതാവണം. ജൂലൈ 31 അദ്ദേഹത്തിന്റെ ജന്മദിനമാണ്. ട്രോളുകളുടെ കാലത്ത്, അസഹിഷ്ണുതകളുടെ കാലത്ത്, വരകൾക്ക് വേരറ്റുപോകാനെളുപ്പമായ കാലത്ത്, എങ്ങനെയാവും കാർട്ടൂണിസ്റ്റ് ശങ്കർ ഓർക്കപ്പെടുന്നത്. കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ അദ്ദേഹത്തെ ഓർക്കുന്നു.  ശങ്കർ ഒരു ഓർമപ്പെടുത്തലാണ്  (കെ. ഉണ്ണികൃഷ്ണൻ, ചെയർമാൻ, കാർട്ടൂൺ അക്കാദമി) ഇന്ത്യൻ കാർട്ടൂണിൻ്റെ കുലപതിയായ  കാർട്ടൂണിസ്റ്റ് എന്നതിനപ്പുറം ഇന്ത്യൻ കാർട്ടൂണിൽ ശങ്കറിൻ്റെ സംഭാവന ശങ്കേഴ്സ് വീക്കിലിയാണ്. ഇന്ത്യൻകാർട്ടൂണിൻ്റെ ഒരു സർവകലാശാലയായിരുന്നു ശങ്കഴ്സ് വീക്കിലി. പല തലമുറകളിലെ കാർട്ടൂണിസ്റ്റുകളെ വളർത്തിയെടുത്ത ഒരു കളരി. അതിലൂടെ കടന്നു വന്നവർ പിന്നീട് പ്രശസ്തരായ പ്രതിഭകളായി. പ്രസിദ്ധീകരണം നിലച്ച ശേഷം ശങ്കേഴ്സ് വീക്കിലി പോലൊന്ന് ഉണ്ടായിട്ടില്ല. ഇന്ന് അങ്ങനെയൊന്ന് അസാധ്യവുമാണ്. അത്രയേറെ വ്യക്തികേന്ദ്രീകൃതമായി സമൂഹം മാറിയതിനാൽ എനിക്ക് തോന്നുന്നതാവാം. അതു മാത്രവുമല്ല പലതും മാറിയിട്ടുണ്ട്. നെഹ്റുവിയൻ കാലത്തെപ്പോലെ, തന്നെ കളിയാക്കുന്ന കാർട്ടൂൺ കണ്ട് ഭരണാധികാരി പുഞ്ചിരിക്കുന്ന ഒരു സുവർണ കാലവും ഇന്നില്ല. വരയ്ക്കാനുള്ള വിഷയങ്ങൾ ഏറെയെങ്കിലും സഹിഷ്ണുതയുടെ ഗ്രാഫ് താഴെയ്ക്കാണ്.  വരയ്ക്കാൻ പറ്റിയ മുഖങ്ങൾ തേടി കോണാട് പ്ലേസിൽ പതിവായി നടക്കുന്ന ശങ്കർ എപ്പോഴും കഴുത്തിൽ ക്യാമറ തൂക്കിയിടുമായിരുന്നു. താൽപര്യം തോന്നിയാൽ  പകർത്തും, അവ ആൽബമാക്കി വെക്കും. വരയ്ക്കുമ്പോൾ റഫറൻസിനായി ഉപയോഗിക്കും.  നിരന്തരമായ പത്രവായനയും പതിവുനടത്തവും നിരീക്ഷണവും സൗഹൃദ സദസുകളുമെല്ലാം തൻ്റെ  കാർട്ടൂൺ സപര്യയെ വളർത്താനാണ് അദ്ദേഹം ഉപയോഗിച്ചത്. ഇന്ത്യൻ ചരിത്രത്തിലെ നിർണായകമായ പല ഘട്ടങ്ങളും ആ കാർട്ടൂണുകളിൽ ഒരു കാലഘട്ടത്തിൻ്റെ രേഖപ്പെടുത്തലായി കാണാം. ഇന്ന് എത്ര പേർ അത്തരം ഗൃഹപാഠം നടത്തുന്നുണ്ട് എന്ന് അന്വേഷിക്കുന്നത് കൗതുകകരമാണ്. എല്ലാം ഗൂഗിളിനെ ഏൽപ്പിച്ചു കൊടുത്ത അലസമായ കാലത്താണ് നാം ഇപ്പോൾ. ശങ്കർ ഒരു ഓർമപ്പെടുത്തലാണ്. എങ്ങനെയാവണം ഒരു കാർട്ടൂണിസ്റ്റ് എന്ന ഓർമപ്പെടുത്തൽ. പതിമൂന്ന് വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം പ്രവചിച്ച ശങ്കർ കാർട്ടൂൺ! (ടി.കെ സുജിത്ത്, കാർട്ടൂണിസ്റ്റ്, കേരള കൗമുദി) ലോക കാർട്ടൂണിന്റെ ആചാര്യനായി കണക്കാക്കുന്ന ഡേവിഡ് ലോ ഇന്ത്യയിലെ ആദ്യകാല കാർട്ടൂണിസ്റ്റുകളിലും നിർണ്ണായക സ്വാധീനം ചെലുത്തി. ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കർ മുതൽ അബു എബ്രഹാം,ആർ കെ ലക്ഷ്മൺ,കുട്ടി തുടങ്ങി പ്രഗൽഭരായ ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ രചനകളിൽ ഡേവിഡ് ലോയുടെ ക്ലാസിക് രചനാശൈലിയുടെ സ്വാധീനം ഉണ്ടായിരുന്നു. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ വരവോടെയാണ് ഇന്ത്യയിൽ കാർട്ടൂണുകളുടെ സുവർണ്ണകാലം ആരംഭിക്കുന്നത്. നിയമ പഠനത്തിനായി ബോംബെയിൽ എത്തിയ ശങ്കർ പഠനത്തോടൊപ്പം ബോംബെ ക്രോണിക്കിൾ, ഫ്രീ പ്രസ് ജേർണൽ എന്നെ പത്രങ്ങളിൽ ഫ്രീലാൻസറായി കാർട്ടൂൺ വരയും തുടർന്നു.1932 അവസാനത്തോടെ ശങ്കർ ഹിന്ദുസ്ഥാൻ ടൈംസിൽ സ്റ്റാഫ് കാർട്ടൂണിസ്റ്റായി ചേർന്നു. 1946 വരെ  ഹിന്ദുസ്ഥാൻ ടൈംസിൽ തുടർന്ന ശങ്കർ പിന്നീട് സ്വന്തമായി തുടങ്ങിയതാണ് കാർട്ടൂണിസ്റ്റുകളുടെ പറുദീസയായി മാറിയ ശങ്കേഴ്സ് വീക്കിലി. ഒ.വി വിജയൻ, അബു എബ്രഹാം,കുട്ടി, സാമുവൽ, ബാലൻ, കേരള വർമ്മ, ബി ജി വർമ്മ,യേശുദാസൻ, ബി എം ഗഫൂർ എന്നിങ്ങനെ മലയാളികളടക്കം പ്രഗൽഭരായ ആദ്യകാല ഇന്ത്യൻ കാർട്ടൂണിസ്റ്റുകൾക്ക് വളരാൻ സാഹചര്യം ഒരുക്കിയത് ശങ്കേഴ്സ് വീക്ക്‌ലിയാണ്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവുമായി ശങ്കറിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു.1948  -ൽ ശങ്കേഴ്സ് വീക്ക്‌ലി പ്രകാശനം ചെയ്തത് നെഹ്‌റുവാണ്. എന്നെ വെറുതെ വിടരുതേ, ശങ്കർ (Don’t spare me, Shankar) എന്ന് പ്രകാശനവേളയിൽ പ്രധാനമന്ത്രി ശങ്കറിനോട് പറഞ്ഞു. ശങ്കർ നെഹ്‌റുവിനെ പിന്നീടൊരിക്കലും വെറുതെ വിട്ടില്ല. പുഴുവായും പൂമ്പാറ്റയായും പൂവാലനായുമൊക്കെ നെഹ്‌റു ശങ്കറിന്റെ കാർട്ടൂണുകളിൽ എക്കാലത്തും നിറഞ്ഞു നിന്നു. എന്റെ പ്രിയപ്പെട്ട ശങ്കർ കാർട്ടൂണിനെക്കുറിച്ച് പറയാം. നെഹ്‌റുവിന്റെ അവസാനകാലത്ത് ശങ്കർ വരച്ച who after Nehru എന്ന കാർട്ടൂണിന് പ്രവചനസ്വഭാവമുണ്ടായിരുന്നു. കാർട്ടൂൺ പ്രത്യക്ഷപ്പെട്ട് പത്താം ദിവസം നെഹ്‌റു അന്തരിച്ചു. കാർട്ടൂണിൽ ദീപശിഖയേന്തി ഓടുന്ന അവശനായ നെ‌ഹ്റുവിനു തൊട്ടുപിന്നാലെ ഓടുന്ന ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി. പിന്നീട് ആ കാർട്ടൂണിൽ വരിവരിയായി ഓടുന്നവരിൽ ഗുൽ സരിലാൽ നന്ദ, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി തുടങ്ങിയവർ ഇന്ത്യൻ പ്രധാനമന്ത്രിമാരായി. അതും ശങ്കർ വരച്ച അതേ ക്രമത്തിൽ! പതിമൂന്നുവർഷത്തെ ഇന്ത്യൻ രാഷ്ട്രീയം ശങ്കർ 1964 മെയ് 17 -ന് വരച്ച ഈ കാർട്ടൂണിന്റെ തനിയാവർത്തനമാവുകയായിരുന്നു. കാലം രാഷ്ട്രീയകാർട്ടൂണിന്റെ കാലനാണ്. ഇന്നത്തെ രാഷ്ട്രീയസംഭവങ്ങൾക്കനുസരിച്ച് വരക്കുന്ന കാർട്ടൂണിന്റെ പശ്ചാത്തലം അഞ്ചോ പത്തോ വർഷങ്ങൾക്കുശേഷം കാർട്ടൂൺ കാണുന്ന വായനക്കാരന് മനസ്സിലാകണമെന്നില്ല. പക്ഷേ കാലത്തെ വെല്ലുന്ന രാഷ്ട്രീയകാർട്ടൂണുകൾ ചരിത്രത്തിന്റെ ഭാഗമാവാറുണ്ട്. ശങ്കർ വരച്ച ഈ പ്രവചനകാർട്ടൂണും അടിയന്തരാവസ്ഥക്കാലത്ത് അബു അബ്രഹാം വരച്ച ബാത്ത്ടബ്ബിൽ കിടന്ന് ഓർഡിനൻസ് ഒപ്പിടുന്ന രാഷ്‌ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ കാർട്ടൂൺ ഉദാഹരണങ്ങളാണ്. ചരിത്രത്തെ രേഖപ്പെടുത്തുകയും സ്വയം ചരിത്രമാവുകയും ചെയ്യുന്ന അത്തരം കാർട്ടൂണുകൾ വരക്കുക എന്നത് ഏതു കാർട്ടൂണിസ്റ്റിനും വെല്ലുവിളിയാണ്. പൗരന്റെ  അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന ജനാധിപത്യവ്യവസ്ഥയിൽ മാത്രമേ രാഷ്‌ട്രീയ കാർട്ടൂണിസ്റ്റുകൾക്ക് സ്വതന്ത്രമായി വരക്കാനാകൂ. ഒരിക്കലും ഒരു ഭരണത്തെക്കുറിച്ചും നല്ലതുപറയാനാവാത്ത കലാരൂപമാണ് കാർട്ടൂൺ. വിമർശനത്തെ സഹിഷ്ണുതയോടെ നേരിടുന്ന രാഷ്ട്രീയ നേതൃത്വം ഇല്ലെങ്കിൽ കാർട്ടൂണുകൾ അടിച്ചമർത്തപ്പെടും. പക്ഷേ അത്തരം ശ്രമങ്ങൾ ഉണ്ടായപ്പോഴെല്ലാം വർദ്ധിതവീര്യത്തോടെ കാർട്ടൂണിസ്റ്റുകൾ ആഞ്ഞടിച്ചിട്ടുണ്ടെന്നതാണ് വസ്തുത. അടിച്ചമർത്താൻ ശ്രമിക്കുമ്പോഴാണ് ഈ കലാരൂപം അതിന്റെ പ്രഹരശേഷി പുറത്തെടുത്തിട്ടുളളത്. വികൃതമായ സ്വന്തം പ്രതിബിംബം കണ്ട് വിറളിപൂണ്ട് കണ്ണാടി ഉടയ്ക്കുന്നവരെ എതിരേൽക്കുന്നത് കൂടുതൽ വികൃതമായ അനേകം പ്രതിബിംബങ്ങളായിരിക്കും എന്നതുപോലെ ഒരു കാർട്ടൂണിനെതിരെ വാളോങ്ങുമ്പോൾ ഒരായിരം കാർട്ടൂണുകൾ ഉയിർക്കൊളളുന്നു. ആശയവിനിമയത്തിൽ അതിവേഗം  വിപ്ലവം സൃഷ്ടിക്കുന്ന സാമൂഹ്യമാധ്യമങ്ങളുടെ കാലത്ത് കാർട്ടൂണുകളേക്കാൾ പ്രഹരശേഷിയുളള പ്രതികരണങ്ങൾ ട്രോളുകളായും മറ്റും പൊതുസമൂഹത്തിൽ നിന്നുണ്ടാകുന്നുണ്ട്. നിർദ്ദോഷമായ തമാശകൾ മുതൽ കൊല്ലാതെ കൊല്ലുന്ന മൂർച്ചയുളള പ്രതികരണങ്ങൾ ഓരോ വിഷയത്തിലും നൽകുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വായനക്കാരനെയാണ് ഇന്ന് കാർട്ടൂണിസ്റ്റ് മുന്നിൽ കാണുന്നത്. അവരുടെ ചിന്തകൾക്ക് മുന്നിൽ സഞ്ചരിക്കുക എന്നത് ഒഴിഞ്ഞ കാൻവാസിനുമുന്നിൽ തൊട്ടടുത്ത ദിവസത്തെ കാർട്ടൂൺ വരക്കാനിരിക്കുന്ന ഏത് കാർട്ടൂണിസ്റ്റിനും വെല്ലുവിളി തന്നെയാണ്. ഡിഡിന്റ് സ്പെയർ ഹിം!  (വിആർ രാ​ഗേഷ്, കാർട്ടൂണിസ്റ്റ് മാധ്യമം) ‌‌ ഇന്നത്തെ ഇന്ത്യയിൽ നിന്ന് കൊണ്ട് നമ്മുടെ രാഷ്ട്രീയ കാർട്ടൂണുകളുടെ പിതാവായ ശങ്കറിനെ ഓർമിക്കുക എന്നത് ശരിക്കും രസമുള്ളൊരു കാര്യമാണ്. കാർട്ടൂണിസ്റ്റുകൾ എന്നും പ്രതിപക്ഷത്താണ് എന്നാണ് പറയപ്പെടുന്നത്. രാജ്യം 'നല്ല ദിനങ്ങളിലൂടെ' കന്നുപോകുമ്പോൾ പ്രതിപക്ഷത്തിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ല. ഇനി അതല്ല, വല്ലവരും വല്ല ജോലിയും ചെയ്യുന്നുണ്ടെങ്കിൽ അത് രാജ്യദ്രോഹമാകാനേ തരമുള്ളൂ.  പക്ഷേ, ശങ്കറിന്റെ കാലം അതായിരുന്നില്ല. കാർട്ടൂണിലൂടെ അദ്ദേഹം ഭരണകൂടത്തിനെതിരെ നിശിതമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇന്നത്തെ ഈ  'ഓൾ ഈസ് വെൽ ഇൻ ഇന്ത്യ'യിൽ  വല്ല കുഴപ്പവും ബാക്കിയുണ്ടെങ്കിൽ അതിന്റെയൊക്കെ കാരണക്കാരനായ ജവഹർലാൽ നെഹ്‌റു ആയിരുന്നു അന്ന് പ്രധാനമന്ത്രി. ശങ്കറിന്റെ കാർട്ടൂണുകൾ സ്വയം കാണാനുള്ള ദർപ്പണമായി നെഹ്‌റു കണ്ടിരുന്നു. നെഹ്‌റുവിനെ തിരുത്തിയിരുന്നു. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തതുകൊണ്ടല്ല നെഹ്‌റു ഒന്നാം എസ്റ്റേറ്റിലെ എ.കെ.ജിയേയും  നാലാം എസ്റ്റേറ്റിലെ ശങ്കറിനേയും ആദരവോടെ കണ്ടതും കേട്ടതും. അതൊരു മനോഭാവമായിരുന്നു. ജനാധിപത്യം എന്ന് പേര്. ഇന്നത്തെ ജനാധിപത്യം എല്ലാ പ്രതിസ്വരങ്ങളേയും അവഗണിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമ്പോൾ അന്നത്തെ ജനാധിപത്യം ശങ്കറിനെ ഒഴിവാക്കിയിരുന്നില്ല, ഡിഡിന്റ് സ്പെയർ ഹിം! ശങ്കറിന്റെ അംബേദ്കർ കാർട്ടൂൺ‌ (പ്രസന്നൻ ആനിക്കാട്, മുന്‍ചെയര്‍മാന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി) ഇന്ത്യയുടെ തെക്കേയറ്റത്തെ കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ലോകഭൂപടത്തില്‍ വരച്ചു ചേര്‍ത്ത അപൂര്‍വ പ്രതിഭകളില്‍ പ്രഥമസ്ഥാനീയര്‍ മൂന്നു ശങ്കരന്മാരാകുന്നു. ജഗദ്ഗുരു ആദിശങ്കരന്‍, ഇ. എം ശങ്കരന്‍ നമ്പൂതിരിപ്പാട്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കരിസ്മാറ്റിക്-കമ്മ്യൂണിസ്റ്റ്-കാര്‍ട്ടൂണിസ്റ്റ് ശങ്കരന്മാരില്‍ ചിരിയേയും ചിന്തയേയും ഒരുമിപ്പിച്ച് വരയുടെ സര്‍വ്വജ്ഝപീഠത്തില്‍ പ്രതിഷ്ഠിച്ചത് ശങ്കരത്രയത്തിലെ ഒടുവിലത്തെ ശങ്കരനാകുന്നു; സാക്ഷാല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍.  സ്കൂള്‍ കാലയളവില്‍ പഠിച്ചുകൊണ്ടിരുന്ന സ്കൂളിന് സമീപത്തെ പോസ്റ്റ്ഓഫീസിലെ മാസ്റ്ററെ വരച്ചതിന് സ്കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും ശിക്ഷ വാങ്ങി പുറത്താക്കപ്പെട്ട ശങ്കര്‍ അവിടെനിന്നും തന്‍റെ ദിഗ്വിജയത്തിന് തുടക്കം കുറിക്കുകയായിരുന്നു.  കായംകുളമെന്ന ജന്മനാട്ടിലെ കുളത്തില്‍ നിന്നും മുങ്ങിനിവര്‍ന്നത് ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥത്തിലെ കടലിലായിരുന്നു കാര്‍ട്ടൂണ്‍... കലയുടെ മഹാസാഗരത്തിന്‍റെ അടിത്തട്ടിലെ മുത്തുംപവിഴവും മുങ്ങിയെടുക്കാന്‍ ശങ്കറെ സഹായിച്ചത് പോത്തന്‍ ജോസഫ് എന്ന മലയാളിയായ പത്രാധിപരായിരുന്നു. 1938 -ല്‍ പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പത്രാധിപരായതോടെ ശങ്കറും ഒപ്പം കൂടി. ദേശീയസ്വാതന്ത്ര്യത്തെ ഒരു വികാരമാക്കി മാറ്റുന്നതിനും സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രധാനമന്ത്രിയാക്കുന്നതിനും ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ ഏറെ സഹായകമായി. 1948 -ല്‍ ശങ്കര്‍ സ്വന്തമായി ആരംഭിച്ച വീക്കിലി അദ്ദേഹത്തിലെ മികച്ച പത്രാധിപവ്യക്തിത്വത്തെ അനാവരണം ചെയ്തു. പ്രധാനമന്ത്രി നെഹ്റുവിനെ കണക്കിന് കളിയാക്കിയും പ്രോത്സാഹിപ്പിച്ചും വരച്ച കാര്‍ട്ടൂണുകള്‍ ചരിത്രരേഖയായി.  ഇന്നും ശങ്കറിന്‍റെ വരകള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പോലെ അലയും ഒലിയും സൃഷ്ടിക്കുന്നു. ഭരണഘടന ശില്‍പി ബാബാഭീമറാവുഅംബേദ്കര്‍ ഭരണഘടനയെന്ന ഒച്ചിന്‍റെ പുറത്തേറി സഞ്ചരിക്കുന്ന കാര്‍ട്ടൂണ്‍ ശങ്കര്‍ വരച്ചത് 1948 -ലാണ്. ആറേകാല്‍ പതിറ്റാണ്ടുകഴിഞ്ഞിട്ടും ആ കാര്‍ട്ടൂണ്‍ ഇന്നും പുനര്‍വായിക്കപ്പെടുന്നു.  ഇന്ത്യയുടെ തെക്കേയറ്റത്തെ കേരളമെന്ന കൊച്ചുസംസ്ഥാനത്തെ ലോകഭൂപടത്തില്‍ വരച്ചു ചേര്‍ത്ത അപൂര്‍വ പ്രതിഭകളില്‍ പ്രഥമസ്ഥാനീയര്‍ മൂന്നു ശങ്കരന്മാരാകുന്നു. ജഗദ്ഗുരു ആദിശങ്കരന്‍, ഇ. എം ശങ്കരന്‍ നമ്പൂതിരിപ്പാട്, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. കരിസ്മാറ്റിക്-കമ്മ്യൂണിസ്റ്റ്-കാര്‍ട്ടൂണിസ്റ്റ് ശങ്കരന്മാരില്‍ ചിരിയേയും ചിന്തയേയും ഒരുമിപ്പിച്ച് വരയുടെ സര്‍വജ്ഞപീഠത്തില്‍ പ്രതിഷ്ഠിച്ചത് ശങ്കരത്രയത്തിലെ ഒടുവിലത്തെ ശങ്കരനാകുന്നു; സാക്ഷാല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍.  സ്കൂള്‍ കാലയളവില്‍ പഠിച്ചുകൊണ്ടിരുന്ന സ്കൂളിന് സമീപത്തെ പോസ്റ്റ്ഓഫീസിലെ മാസ്റ്ററെ വരച്ചതിന് സ്കൂളിലെ ഹെഡ്മാസ്റ്ററില്‍ നിന്നും ശിക്ഷ വാങ്ങി പുറത്താക്കപ്പെട്ട ശങ്കര്‍ അവിടെനിന്നും തന്‍റെ ദിഗ്വിജയത്തിന് തുടക്കം കുറിക്കുകയായിരുന്നു.  കായംകുളമെന്ന ജന്മനാട്ടിലെ കുളത്തില്‍ നിന്നും മുങ്ങിനിവര്‍ന്നത് ഡല്‍ഹിയെന്ന ഇന്ദ്രപ്രസ്ഥത്തിലെ കടലിലായിരുന്നു കാര്‍ട്ടൂണ്‍... കലയുടെ മഹാസാഗരത്തിന്‍റെ അടിത്തട്ടിലെ മുത്തുംപവിഴവും മുങ്ങിയെടുക്കാന്‍ ശങ്കറെ സഹായിച്ചത് പോത്തന്‍ ജോസഫ് എന്ന മലയാളിയായ പത്രാധിപരായിരുന്നു. 1938 -ല്‍ പോത്തന്‍ ജോസഫ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ പത്രാധിപരായതോടെ ശങ്കറും ഒപ്പം കൂടി. ദേശീയസ്വാതന്ത്ര്യത്തെ ഒരു വികാരമാക്കി മാറ്റുന്നതിനും സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പ്രധാനമന്ത്രിയാക്കുന്നതിനും ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ ഏറെ സഹായകമായി. 1948 -ല്‍ ശങ്കര്‍ സ്വന്തമായി ആരംഭിച്ച വീക്കിലി അദ്ദേഹത്തിലെ മികച്ച പത്രാധിപവ്യക്തിത്വത്തെ അനാവരണം ചെയ്തു. പ്രധാനമന്ത്രി നെഹ്റുവിനെ കണക്കിന് കളിയാക്കിയും പ്രോത്സാഹിപ്പിച്ചും വരച്ച കാര്‍ട്ടൂണുകള്‍ ചരിത്രരേഖയായി.  ഇന്നും ശങ്കറിന്‍റെ വരകള്‍ ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പോലെ അലയും ഒലിയും സൃഷ്ടിക്കുന്നു. ഭരണഘടന ശില്‍പി ബാബാഭീമറാവു അംബേദ്കര്‍ ഭരണഘടനയെന്ന ഒച്ചിന്‍റെ പുറത്തേറി സഞ്ചരിക്കുന്ന കാര്‍ട്ടൂണ്‍ ശങ്കര്‍ വരച്ചത് 1948 -ലാണ്. ആറേകാല്‍ പതിറ്റാണ്ടുകഴിഞ്ഞിട്ടും ആ കാര്‍ട്ടൂണ്‍ ഇന്നും പുനര്‍ വായിക്കപ്പെടുന്നു. അപ്രസക്തമായി എന്ന് തോന്നിക്കുന്ന ഘട്ടത്തില്‍ പ്രസക്തി കൈവരിക്കുക എന്നത് ചില്ലറക്കാര്യമല്ല. ശങ്കറിന്‍റെ അംബേദ്കര്‍ കാര്‍ട്ടൂണ്‍ ചിലരുടെ വക്രബുദ്ധി തെളിയിക്കാന്‍ കാര്‍ട്ടൂണിന്‍റെ ഷഷ്ടിരപൂര്‍ത്തി വരെ കാത്തിരിക്കേണ്ടി വന്നിരിക്കുന്നു. ഇതുതന്നെയാകുന്നു കാര്‍ട്ടൂണ്‍. ഓരോ വായനയിലും ഓരോ അനുഭവം, ഓരോതരം ചിരി, നാനാതരം ചിന്തക്ക് അത് തിരികൊളുത്തുന്നു.  കാലത്തെ അതിജീവിച്ച വര (ദ്വിജിത് സി.വി, ആർട്ടിസ്റ്റ് മാതൃഭൂമി, മുൻ കാർട്ടൂണിസ്റ്റ് തെഹൽക) ഇന്ത്യൻ രാഷ്ട്രീയ  കാർട്ടൂണുകളുടെ  പിതാവായ  കാർട്ടൂണിസ്റ്റ്  ശങ്കറിന്റെ  പേര്  കേൾക്കുമ്പോൾ  തന്നെ  ഓർമ്മയിൽ വരുന്നത്  ഇന്ത്യയുടെ  പ്രഥമ  പ്രധാനമന്ത്രി ആയിരുന്ന പണ്ഡിറ്റ്  ജവഹർലാൽ നെഹ്രുവിന്റെ (ഡോണ്ട് സ്പെയർ  മി ശങ്കർ ) എന്നെ  വെറുതേ  വിടരുത് ശങ്കർ  എന്ന  വാക്കുകൾ ആണ്. എന്നാൽ,  ഇന്നത്തെ  ഭരണാധികാരികൾ (ഡോണ്ട്  സ്പെയർ  ഹിം ) അവനെ വെറുതേ വിടരുത്  എന്നാണ് പറയുന്നത്. പേടിച്ചു  കൊണ്ട് വരക്കേണ്ട ഒരു കലാഘട്ടത്തിലൂടെയാണ് ഇന്നത്തെ കാർട്ടൂണിസ്റ്റുകൾ പോയിക്കൊണ്ടിരിക്കുന്നത്.  വിമർശനം ആസ്വദിക്കുന്ന ധാരാളം നേതാക്കന്മാർ  നമുക്കുണ്ടായിരുന്നു. തങ്ങളെ വിമർശിച്ചു വരയ്ക്കുന്ന  കാർട്ടൂണുകളുടെ ഒറിജിനൽ വാങ്ങി സൂക്ഷിച്ചിരുന്നവരും, എന്നാൽ ഇന്ന്  വിമർശനങ്ങളെ  ഉൾക്കൊള്ളാൻ പറ്റാത്ത നേതാക്കന്മാരാണ് നമുക്കുള്ളത്.  രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അണികളും. സൈബർ ഇടങ്ങളിലും മറ്റും ഈ രാജഭക്തി കാണിക്കുന്ന കാർട്ടൂണുകളെ വലിച്ചുകീറി ഒട്ടിക്കുന്ന ധാരാളം പോരാളികളും  നമുക്കിടയിലുണ്ട്. അവർ ശങ്കറിനെ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നേ പറയാനുള്ളൂ. ശങ്കർ, കാലം കഴിഞ്ഞിട്ടും ഒരിക്കലും അവസാനിക്കാത്ത കാലമാണ്. 

from Asianet News https://ift.tt/3BXhnc2
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............