സീരിയല്‍ താരങ്ങളില്‍ ഏവര്‍ക്കും സുപരിചിതരായ ദമ്പതികളാണ് ജിഷിനും വരദയും (Jishin and Varada). ഒരുമിച്ചെത്തിയ പരമ്പകളിലും, പിന്നീട് സോഷ്യല്‍ മീഡിയയിലും(social media) ഇരുവരും നിറസാന്നിധ്യമായിരുന്നു. പലപ്പോഴും വീട്ടിലെ വിശേഷങ്ങളുമായി ജിഷിന്‍ എത്താറുണ്ട്. എല്ലാ നുറുങ്ങു വിശേഷങ്ങളും പ്രത്യേക ശൈലിയിലാണ് ജിഷിന്‍ അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെയാകാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ഈ വിശേഷങ്ങള്‍ സ്വീകരിക്കാറുള്ളത്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ പരമ്പരയുടെ(serial) വിശേഷമാണ് ജിഷിന്‍ പങ്കുവച്ചത്.
അമ്മ മകള്‍ (Amma Magal Serial) എന്ന സീ കേരളത്തിലെ പരമ്പരയിലാണ് ജിഷിന്‍ പുതുതായി വേഷമിടുന്നത്. 'കണ്ണുകളില്‍ പ്രതികാരഗ്നിയുമായി അവന്‍ വരുന്നു. ആര് ?. ഞാന്‍ തന്നെ, അല്ലാതാര്.' എന്ന ക്യാപ്ഷനോടെയാണ് ജിഷിന്‍ തന്റെ റഫ് ആന്‍ട് ടഫ് ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. ആക്ഷന്‍ സീക്കന്‍സുകളുള്ള പരമ്പരിലെ തന്റെ ആക്ഷന്‍ രംഗമടങ്ങിയ പ്രൊമോ വീഡിയോയും ജിഷിന്‍ പങ്കുവച്ചിരുന്നു.
സത്യ എന്ന പെണ്‍കുട്ടി, നിറപകിട്ട് തുടങ്ങിയ പരമ്പരകള്‍ ജനഹൃദയങ്ങളിലെത്തിച്ച ഫൈസല്‍ അടിമാലിയാണ് അമ്മ മകള്‍ സംവിധാനം ചെയ്യുന്നത്. കെ.വി അനിലിന്റെ തിരക്കഥയെ തിരശീലയിലെത്തിക്കുന്ന നിര്‍മ്മാതാക്കള്‍ മോഡി മാത്യുവും ജയചന്ദ്രനുമാണ്. മിത്ര കുര്യന്‍, മരിയ പ്രിന്‍സ്, രാജീവ് റോഷന്‍, ശ്രീജിത്ത് വിജയ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, യമുന തുടങ്ങിയ വലിയൊരു താരനിരതന്നെ അണിനിരക്കുന്ന പരമ്പരയില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ജിഷിന്‍ എത്തുന്നത്. സൂപ്പര്‍ എന്റര്‍ടെയിനറായുള്ള പരമ്പര തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി ഒന്‍പതിനാണ് സംപ്രേഷണം ചെയ്യുന്നത്.
from Asianet News https://ift.tt/3nHvL1B
via IFTTT
No comments:
Post a Comment