കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. ചിലമ്പ വളവ് പെന്തക്കോസ്ത് പള്ളിയിലെ മുൻ പാസ്റ്റർ കൽപത്തൂർ നെല്ലിയുള്ള പറമ്പിൽ സുമന്ദിനെയാണ് (34) പേരാമ്പ്ര എസ്ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലാണ് അറസ്റ്റിന് ആസ്പദമായ സംഭവം.
സഹോദരിക്കും പാസ്റ്ററുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്, ബുധനാഴ്ച പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പിന്നാലെ പാസ്റ്ററെ കൽപത്തൂരിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്തു. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
from Asianet News https://ift.tt/2ZECPEm
via IFTTT
No comments:
Post a Comment