കൊച്ചി: മോൺസൺ മാവുങ്കലിനെതിരെ (Monson Mavunkal) വീണ്ടും പീഡന (sexual harrassment)പരാതി. മുൻ മാനേജർ (manager)ആണ് പരാതി നൽകിയത്. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകിയിട്ടുണ്ട്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലും മോൺസൺ മാവുങ്കലിനെതിരെ നേരത്തെ കേസ് എടുത്തിട്ടുണ്ട്.
ഇതിനിടെ മോൺസനേതിരായ പോക്സോ കേസിൽ കോടതി പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തു. ഇന്നലെ വൈകിട്ടാണ് മൊഴി നൽകിയത്.
മകൾക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് മോൻസനെതിരെ കുട്ടിയുടെ അമ്മ നൽകിയ പരാതി. കലൂരിലെ രണ്ട് വീട്ടിൽ വെച്ച് നിരവധി വട്ടം പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടർന്ന് ഗർഭിണിയായ മകളെ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാർ ഉന്നയിയിച്ചിരുന്നു. നോർത്ത് പോലീസ് റജിസ്റ്റർ ചെയേത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ പുരാവസ്തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയിൽ മോൻസൻ മാവുങ്കലിനെനവംബർ 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എറണാകുളം (അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
മോൻസൺ മാവുങ്കലിനെ ഡി ആർ ഡി ഒ കേസിൽ (DRDO) ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കളമശ്ശേരി യൂണിറ്റാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.
സന്തോഷ് മോന്‍സന് നല്കിയ പുരാവസ്തുക്കള്‍ ,മജിസട്രേറ്റ് മ്യൂസിയത്തിലെത്തി നേരിട്ട് പരിശോധിക്കാനും ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കി. അഞ്ഞൂറിലധികം വരുന്ന ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജാരാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. മൂന്ന് കോടി രൂപയുടെ പുരാവസ്തുക്കള്‍ വാങ്ങി മോൻസൻ പണം തരാതെ വഞ്ചിച്ചെന്നാണ് സന്തോഷിന്‍റെ പരാതി. മോന്‍സന്‍ അവകാശപ്പെട്ട മോശയുടെ അംശവടിയും കൃഷ്ണന്‍റെ ഉറിയും ഒക്കെ ഇതില്‍ ഉള്‍പ്പെടും.
from Asianet News https://ift.tt/2XSfPRj
via IFTTT
No comments:
Post a Comment