മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ജയിൽമോചിതനായെങ്കിലും ജാമ്യം കിട്ടിയ കൂട്ട് പ്രതികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇതുവരെ ജയിൽമോചിതരായില്ല. ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിലെ കാലതാമസമാണ് അർബാസിന് തടസ്സമെന്ന് അഭിഭാഷകർ പറയുന്നു.
അർബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആർതർ റോഡ് ജയിലിൽ എത്തിയിട്ടില്ല. മധ്യപ്രദേശ് സ്വദേശിനിയായ മുൻ മുൻ ധമേച്ചയ്ക്ക് ജാമ്യം നിൽക്കാൻ ഉള്ള ആളെ കണ്ടെത്താൻ കഴിയാതിരുന്നതാണ് തടസമായത്. ഇക്കാര്യത്തിൽ ഇളവ് തേടി അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൻസിബി എതിർക്കുകയായിരുന്നു. ഇനിയുള്ള ദിനങ്ങളിൽ കോടതി അവധിയായതിനാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ ജഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.
'കരഞ്ഞുകൊണ്ടാണ് ഷാരൂഖ് ആ വാര്‍ത്ത കേട്ടത്'; ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ പറയുന്നു
അതേ സമയം ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ജാമ്യ കിട്ടിയ ആര്യൻഖാൻ ഇന്ന് രാവിലെയോടെ ജയിൽ മോചിതനായി. 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് രാവിലെ 11 മണിയോടെയാണ് ആര്യൻഖാൻ ജയിലിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്. ഇന്നലെ നിശ്ചിത സമയത്തിനകം ജാമ്യ ഉത്തരവ് ജയിലിൽ സമർപ്പിക്കാനാകാത്തതോടെയാണ് ജയിൽ മോചനം ഇന്നത്തേക്ക് നീണ്ടത്. ഷാരൂഖിന്‍റെ വസതിയായ മന്നത്തിനും ആർതർ റോഡ് ജയിലിനും മുന്നിൽ ആരാധകരെ നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.
ആര്യൻ ഖാന് ജൂഹി ചൗള ജാമ്യം നിൽക്കും; മോചനം ഇന്നുണ്ടാകില്ല, നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല
from Asianet News https://ift.tt/3nG0VGN
via IFTTT
No comments:
Post a Comment