മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് സാന്ത്വനം (Santhwanam). ഒരു കൂട്ടുകുടുംബത്തിന്റെ രസകരവും മനോഹരവുമായ ദിനചര്യകളെ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്ന പരമ്പരയ്ക്ക് വന്‍ പ്രേക്ഷക പ്രശംസയാണുള്ളത്. പരമ്പരയില്‍ സേതുവേട്ടനായെത്തുന്ന ബിജേഷ് (Bijesh Avanoor) കഴിഞ്ഞ ദിവസം പങ്കുവച്ച ഇന്‍സ്റ്റഗ്രാം റീല്‍ (സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ) വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്. സാന്ത്വനത്തില്‍ അപ്പു എന്ന അപര്‍ണ്ണയായെത്തുന്ന രക്ഷ രാജിനൊപ്പമുള്ള (Raksha Raj) റീലാണ് ബിജേഷ് പങ്കുവച്ചത്.
കിലുക്കം എന്ന ചിത്രത്തിലെ മോഹന്‍ലാലും രേവതിയുമായാണ് വീഡിയോയില്‍ രക്ഷയും ബിജേഷും ഉള്ളത്. ''ഇവളിതെന്തു ഭാവിച്ചാ. അങ്ങ് അഭിനയിച്ചു തകര്‍ക്കുകയല്ലേ. സ്റ്റാര്‍ മ്യൂസിക് ഷോയിലെ ചില ഇടവേളകളില്‍. ഒരു നേരമ്പോക്ക്. എന്ത് കോപ്രായത്തിനും കൂടെ ചങ്ക് ആയി നിന്നോളും നമ്മുടെ അപ്പു. അത്രക്കും പാവമാ കേട്ടോ.'' എന്ന് കുറിച്ചുകൊണ്ടാണ് രക്ഷയൊത്തുള്ള വീഡിയോ ബിജേഷ് പങ്കുവച്ചത്. 'അങ്കമാലിയിലെ അമ്മാവന്‍ ആരാണെന്നാ പറഞ്ഞത്' എന്ന പ്രശസ്തമായ ഡയലോഗ് സേതുവും അപ്പുവും തകര്‍ത്ത് അഭിനയിച്ചെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം
from Asianet News https://ift.tt/3jT0JTn
via IFTTT
No comments:
Post a Comment