മലപ്പുറം: മലപ്പുറം ജില്ലയിലെ (malappuram)താനൂരിൽ സ്വകാര്യ ബസ് (private bus)നിയന്ത്രണം വിട്ട് റെയില്‍വേ പാലത്തിൽ നിന്നും മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു (accident). താനൂർ നഗരത്തിലെ റെയിൽവേ ഓവർബ്രിഡ്ജിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന 15 ഓളം പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് തിരൂരിൽ നിന്നും താനൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്.
അമിത വേഗത്തിലെത്തിയ ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൂർണമായും മറിഞ്ഞ ബസിനടിയിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആദ്യം കരുതിയത്.ഇതോടെ ജെസിബി എത്തിച്ച് ബസ് ഉയർത്തി യാത്രക്കാർ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി.
പരിക്കേറ്റ യാത്രക്കാരെ ഉടന്‍ തന്നെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
from Asianet News https://ift.tt/3Cm0Wpm
via IFTTT
No comments:
Post a Comment