നാലാം തലമുറ റേഞ്ച് റോവറിന്‍റെ (Range Rover) പിൻഗാമിയായി അഞ്ചാം തലമുറ മോഡലിനെ അവതരിപ്പിച്ച് ലാൻഡ് റോവർ (Land Rover). പുതിയ സാങ്കേതിക വിദ്യകളും ഹാർഡ്‌വെയറും കൂട്ടിച്ചേർത്താണ് പുതിയ റേഞ്ച് റോവര്‍ (Range Rover) എത്തുന്നത്. കൂടുതൽ ആധുനികമാക്കിയ ഡിസൈൻ ആണ് പുത്തൻ റേഞ്ച് റോവറിന്.
പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പും ഉപയോഗിച്ച് പരിചിതമായ ഡിസൈനിന് മോഡേൺ ടച്ച് നൽകിയിട്ടുണ്ട്. 23 ഇഞ്ച് അലോയ് വീലുകൾ, ഷോർട്ട് ഓവർഹാംഗുകൾ, ടേൺ ഇൻഡിക്കേറ്ററുകളെ സമന്വയിപ്പിക്കുന്ന ടെയിൽഗേറ്റിലെ ബ്ലാക്ക് ബാർ, സ്പോർട്സ് ബ്ലാക്ക്ഡ്-ഔട്ട് ടെയിൽലൈറ്റുകൾ എന്നിവയാണ് മറ്റുള്ള ആകർഷണങ്ങൾ. എംഎൽഎ-ഫ്‌ലെക്‌സ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള 2022 റേഞ്ച് റോവർ, സ്റ്റാൻഡേർഡ്, ലോംഗ് വീൽബേസ് പതിപ്പുകളിൽ ലഭ്യമാണ്. 200 എംഎം നീളമുള്ള വീൽബേസ് എത്തിയതോടെ ഇപ്പോൾ റേഞ്ച് റോവർ ഏഴ് സീറ്റർ ലേയൗട്ടിലും ലഭ്യമാണ്.
മൂന്ന് പെട്രോൾ, മൂന്ന് ഡീസൽ ഓപ്ഷനുകൾക്കൊപ്പം രണ്ട് പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനുകളുമായാണ് 2022 റേഞ്ച് റോവർ അവതരിപ്പിച്ചിരിക്കുന്നത്. 2024-ൽ പൂർണമായും ഇലക്ട്രിക് റേഞ്ച് റോവറും എത്തും. .0 ലിറ്റർ ആറ് സിലിണ്ടർ പ്ലഗ്-ഇൻ ഹൈബ്രിഡ് 38.2 kWh ലിഥിയം അയൺ ബാറ്ററിയുമായി ചേർന്ന് പ്രവർത്തിക്കുന്നു. P510e-ന് 5.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും എങ്കിലും 100 കിലോമീറ്റർ മാത്രം വൈദ്യുതിയിൽ പ്രവർത്തിക്കാൻ കഴിയൂ എന്ന് ലാൻഡ് റോവർ പറയുന്നു. എല്ലാ മോഡലുകളും സ്റ്റാൻഡേർഡായി ഓൾ-വീൽ ഡ്രൈവും ആക്റ്റീവ്-ലോക്കിംഗ് റിയർ ഡിഫറൻഷ്യലും ക്രമീകരിച്ചിട്ടുണ്ട്. എസ്ഇ, എച്ച്എസ്ഇ, ഓട്ടോബയോഗ്രഫി, പുതിയ എസ്വി ട്രിമ്മുകളിലാണ് പുതുതലമുറ റേഞ്ച് റോവർ വിപണിയിലെത്തുക.
13.7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സെന്റർ കൺസോളിൽ ഹാപ്‌റ്റിക് ഫീഡ്‌ബാക്കോടുകൂടിയ വലിയ 13.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ എന്നിവയാണ് ഇന്റീരിയറിലെ ആകർഷണങ്ങൾ. പിൻനിര യാത്രക്കാർക്ക് 11.4 ഇഞ്ച് എന്റർടെയ്ൻമെന്റ് ഡിസ്പ്ലേകൾ ക്രമീകരിച്ചിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ക്ലാസ് പിൻ സീറ്റുകൾക്കൊപ്പം, ആംറെസ്റ്റിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺട്രോളുകൾക്കായി ക്രമീകരിച്ചിട്ടുണ്ട്. 1600-വാട്ട്, 35-സ്പീക്കർ മെറിഡിയൻ സിഗ്നേച്ചർ സൗണ്ട് സിസ്റ്റമാണ് മറ്റൊരു പ്രധാന ആകർഷണം.
from Asianet News https://ift.tt/3EjyFjZ
via IFTTT
No comments:
Post a Comment