റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ച് വീണ്ടും മൂന്ന് മരണം കൂടി (covid death) റിപ്പോർട്ട് ചെയ്തു. ആരോഗ്യമന്ത്രാലയം (Ministry of Health) പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം 51 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. 35 രോഗബാധിതർ ഇന്ന് സുഖം പ്രാപിക്കുകയും ചെയ്‍തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 45,594 പി.സി.ആർ പരിശോധനകൾ ഇന്ന് നടന്നു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗ ബാധിതരുടെ എണ്ണം 5,48,474 ആയി. ഇതിൽ 5,37,453 പേരും സുഖം പ്രാപിച്ചു. ആകെ 8,788 പേർ മരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 59 പേരുടെ നില ഗുരുതരമാണ്. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 11, മക്ക 3, മദീന 2, ദമ്മാം 2, യാംബു 2, ദഹ്റാൻ 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ. രാജ്യത്താകെ ഇതുവരെ 45,537,857 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,158,645 എണ്ണം ആദ്യ ഡോസ് ആണ്. 21,379,212എണ്ണം സെക്കൻഡ് ഡോസും. 1,698,596 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്.
from Asianet News https://ift.tt/3vTG32s
via IFTTT
No comments:
Post a Comment