കുവൈത്ത് സിറ്റി: അപരിചിത അന്താരാഷ്ട്ര ഫോണ്‍ കോളിനോട് ( unknown international phone call)പ്രതികരിച്ച കുവൈത്ത് സ്വദേശിക്ക്(Kuwait citizen) നഷ്ടമായത് 83,000 ദിനാര്‍ (രണ്ടു കോടി ഇന്ത്യന്‍ രൂപ). അന്താരാഷ്ട്ര സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടപാട് നടത്താറുണ്ടായിരുന്നു ഇയാള്‍. ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് കമ്പനിയില്‍ നിന്നാണെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പരിചയപ്പെടുത്തിയത്.
സിവില്‍ ഐ ഡി നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇയാള്‍ ആവശ്യപ്പെട്ടു. ഓഹരി ഇടപാടുകള്‍ നടത്തണമെങ്കില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് വിളിച്ചയാള്‍ സ്വദേശിയോട് പറഞ്ഞത്. ഇത് വിശ്വസിച്ച സ്വദേശി വിവരങ്ങള്‍ പറഞ്ഞു കൊടുത്തു. തുടര്‍ന്ന് അര മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 83,000 ദിനാര്‍ പിന്‍വലിക്കപ്പെട്ടതായി സ്വദേശിക്ക് സന്ദേശം ലഭിക്കുകയായിരുന്നു. പിന്നീട് ഫിനാന്‍ഷ്യല്‍ ബ്രോക്കറേജ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ വിളിച്ചില്ലെന്ന് അറിയിച്ചു. ഇതോടെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ ക്രം വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തര്‍ക്കത്തിനിടെ കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം പ്രവാസി കീഴടങ്ങി
അഞ്ച് ദിവസം കൊണ്ട് 662 പ്രവാസികളെ നാടുകടത്തി
from Asianet News https://ift.tt/3GwS9ng
via IFTTT
No comments:
Post a Comment