മൃഗങ്ങളുടെ രസകരമായ വീഡിയോകൾ (videos) എപ്പോഴും സോഷ്യൽ മീഡിയയിൽ (social media) വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഒരു കുരങ്ങന്‍റെ (monkey) വീഡിയോ ആണ്. തന്‍റെ കണ്ണട (Glasses) 'അടിച്ചുമാറ്റിയ' കുരങ്ങനില്‍ നിന്ന് അത് തിരികെ വാങ്ങാന്‍ ശ്രമിക്കുന്ന യുവാവിന്‍റെ ബുദ്ധിയാണ് വീഡിയോ വൈറലാകാന്‍ കാരണം.
രൂപിന്‍ ശര്‍മ്മ ഐപിഎസ് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇരുമ്പ് ചട്ടക്കൂടിന്‍റെ മുകളില്‍ ഇരിക്കുന്ന കുരങ്ങനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കുരങ്ങന്‍റെ കയ്യില്‍ ഒരു കണ്ണടയും ഉണ്ട്. ഇത് തിരികെ വാങ്ങാനായി യുവാവ് താഴെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ജ്യൂസ് പാക്കറ്റ് കുരങ്ങന്‍റെ നേര്‍ക്ക് നീട്ടിയാണ് കണ്ണട തിരികെ വാങ്ങാന്‍ യുവാവ് ശ്രമിച്ചത്. കുരങ്ങന് ജ്യൂസ് പാക്കറ്റ് നല്‍കുമ്പോള്‍ കണ്ണട തിരിച്ച് നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടു. അങ്ങനെ കുരങ്ങന്‍ യുവാവിന്‍റെ കയ്യില്‍ നിന്ന് ജ്യൂസ് പാക്കറ്റ് വാങ്ങുകയും കണ്ണട താഴേയ്ക്ക് ഇട്ടുകൊടുക്കുകയും ചെയ്തു.
Smart 🐒🐒🐒
— Rupin Sharma IPS (@rupin1992) October 28, 2021
Ek haath do,
Ek haath lo 😂😂😂😂🤣 pic.twitter.com/JHNnYUkDEw
കണ്ണട ആദ്യം ഇരുമ്പ് ചട്ടക്കൂടില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ കുരങ്ങന്‍ അത് തട്ടി യുവാവിന്‍റെ കയ്യിലേയ്ക്ക് ഇട്ടുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. 20,000ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.
Also Read: കുരങ്ങന് ഒരു മാസ്ക് കളഞ്ഞുകിട്ടിയാല്‍ എന്തുചെയ്യും? വൈറലായി വീഡിയോ
from Asianet News https://ift.tt/2ZGYZWy
via IFTTT
No comments:
Post a Comment