എടക്കര: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ കയറിപ്പിടിച്ചയാളെ (Rape attempt) പൊലീസ് (Police) പിടികൂടി. മൂത്തേടം സ്വദേശി കറുമ്പശ്ശേരി ഷണ്‍മുഖദാസിനെ(Shanmukhadas-55)യാണ് പിടികൂടിയത്. ഇയാളെ നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
മരത്തിന്‍കടവ് സ്വദേശിയായ 40കാരിയെ കഴിഞ്ഞ ദിവസമാണ് പ്രതി ആക്രമിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവരെ ഉച്ചക്ക് മൂത്തേടം കുറ്റിക്കാടില്‍ വച്ചാണ് പ്രതി ആക്രമിച്ചത്. യുവതിയുടെ പിന്നിലൂടെയെത്തിയ ഇയാള്‍ യുവതിയെ കയറിപ്പിടിച്ചു. തുടര്‍ന്ന് സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴക്കവെ യുവതി കുതറി മാറി. ശബ്ദം കേട്ട് സമീപത്ത് ആടുകളെ തീറ്റുകയായിരുന്ന പ്രദേശവാസികളായ രണ്ടുപേരാണ് രക്ഷക്കെത്തിയത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു.
ഉച്ച സമയമായതിനാലും റബ്ബര്‍ തോട്ടത്തിന് സമീപം വീടുകളില്ലാത്തതിനാലും സംഭവ സ്ഥലം വിജനമായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാള്‍ ഇതിന് മുമ്പും ഇത്തരം സംഭവങ്ങളില്‍ പ്രതിയായിരുന്നെന്നും പൊലീസ് കണ്ടെത്തി. തടഞ്ഞു വക്കുക, കടന്നാക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക, മാനഹാനി എന്നീ വകുപ്പുകളിലാണ് കേസെടുത്ത്. എടക്കര സിഐ മജ്ജിത് ലാല്‍, എസ് ഐ ശിവന്‍, സിപി ഒമാരായ സുനില്‍, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
from Asianet News https://ift.tt/3GDcK9a
via IFTTT
No comments:
Post a Comment