പട്ടാമ്പി: പാലക്കാട് പട്ടമ്പി ചാലിശ്ശേരി പെരുമണ്ണൂരില്‍ ദമ്പതികളുടെ മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍. പെരുമണ്ണൂര്‍ വടക്കേപ്പുരക്കല്‍ വീട്ടില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായി വിരമിച്ച വിപി നാരായണന്‍ (എഴുപത് വയസ്), ഇദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിര (അറുപത് വയസ്) എന്നിവരെയാണ് പൊള്ളലേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 1.45ഓടെയാണ് സംഭവം.
ദമ്പതികള്‍ തനിച്ചായിരുന്നു വീട്ടില്‍ താമസം. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞ നിലയിലാണെങ്കിലും വീടിന് തീപിടിച്ച ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. രാത്രി പ്രദേശത്ത് കനത്ത മഴയും ഉണ്ടായിരുന്നുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. ചാലിശ്ശേരി പൊലീസും, പട്ടാമ്പിയിലെ ഫയര്‍ ആന്‍റ് റെസ്ക്യൂ സര്‍വീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
from Asianet News https://ift.tt/3AnOCTF
via IFTTT
No comments:
Post a Comment