പാലക്കാട്: പാലക്കാട് (palakkad) ചാലിശ്ശേരി പെരുമണ്ണൂരിൽ വൃദ്ധ ദമ്പതികളെ (old couple) തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ (dead) കണ്ടെത്തി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പക്ടറായ വടക്കേ പുരക്കൽ നാരായണൻ (74), ഭാര്യ ഇന്ദിര (70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് സമീപത്തുളള വിറക് പുരയിലാണ് മൃതദേഹം കണ്ടെത്തിയത്. വിറക് പുരയിലെ മരപത്തായത്തിന് മുകളിൽ പരസ്പരം കയറ് കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ ഉണ്ടായിരുന്നത്. വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതാണ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
രാത്രി രണ്ട് മണിയോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ദമ്പതികൾക്ക് മൂന്ന് പെണ്മക്കളാണ് ഉള്ളത്. മൂന്ന് പേരും വിവാഹിതരാണ്.
from Asianet News https://ift.tt/3BqB1fD
via IFTTT
No comments:
Post a Comment