പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളെജിന്(medical college) സമീപം ലഹരിമരുന്നുമായി(drugs) രണ്ട് യുവാക്കള്‍ പിടിയില്‍. കോട്ടയം(kottayam) സ്വദേശികളായ അജയ്, അനന്ദു എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 61 എല്‍എസ്‍ഡി സ്റ്റാന്പുകളും നാലു ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. പാലക്കാട് സൗത്ത് പൊലീസും ജില്ലാ ലഹരിവിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Read More: ഇന്ധനവിലയിൽ ഇന്നും വർധന; സംസ്ഥാനത്ത് ഡീസൽ വില നൂറിനടുത്തെത്തി
മെഡിക്കൽ കോളേജിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇതിനായി കോയന്പത്തൂരിൽ നിന്നുമാണ് ലഹരിമരുന്ന് എത്തിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ബൈക്കും ഇതിനായി ഉപയോഗിച്ചു. കോയമ്പത്തൂരില്‍ പഠിച്ചിരുന്ന ഇവര്‍ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ രണ്ട് ലക്ഷത്തിലധികം രൂപ വിലവരും. ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
Read More: കുടുംബ വഴക്ക്; പിറവത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, പ്രതി പിടിയില്‍
from Asianet News https://ift.tt/3AnlKuR
via IFTTT
No comments:
Post a Comment