അജ്മാന്‍: സന്ദര്‍ശക വിസയിലെത്തിയ മലയാളി യുഎഇയില്‍ മരിച്ചു. പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാര്‍ഡ് പുറങ്ങ് വെസ്റ്റ് സ്വദേശി വിനീഷ്(37) ആണ് അജ്മാനില്‍ മരിച്ചത്.
ഏതാനും ദിവസങ്ങളായി അസുഖബാധിതനായി അജ്മാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാലു മാസം മുമ്പാണ് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്. പരേതരായ കല്ലേപറമ്പില്‍ വേലായുധന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: രതീഷ് മണി, ദിനേഷ്, ദിവ്യ. അജ്മാനില്‍ ജോലി ചെയ്യുന്ന മനോജ് സഹോദരി ഭര്‍ത്താവാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
from Asianet News https://ift.tt/3Arm8bE
via IFTTT
No comments:
Post a Comment