ദില്ലി: രണ്ടു ഡോസ് കൊവിഡ് വാക്സീനെടുത്താലും (Covid Vaccine) ഇന്ത്യയിൽ(India) നിന്ന് വരുന്നവർക്ക് ക്വാറൻറീൻ (Quarantine) വേണമെന്ന നിബന്ധന പിൻവലിച്ച് യുകെ (UK). തിങ്കളാഴ്ച മുതൽ കൊവിഷീൽഡോ (Covishield) യുകെ അംഗീകരിച്ച മറ്റു വാക്സീനുകളോ രണ്ടു ഡോസ് എടുത്തവർക്ക് ക്വാറൻറീൻ ആവശ്യമില്ല
കൊവിഷീൽഡ് അംഗീകരിച്ചെങ്കിലും ഇന്ത്യയിലെ സർട്ടിഫിക്കേഷൻ രീതി അംഗീകരിക്കില്ലെന്നായിരുന്നു യുകെയുടെ ഇതു വരെയുള്ള നിലപാട്. ഇതേതുടർന്ന് ബ്രിട്ടീഷ് പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തി. ഇന്ത്യയുൾപ്പടെ 37 രാജ്യങ്ങളിലെ യാത്രക്കാർക്കു കൂടിയാണ് യുകെ നിയന്ത്രണം നീക്കിയത്. എന്നാൽ കൊവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറൻറീൻ വേണ്ടി വരും.
from Asianet News https://ift.tt/3Fo8V7j
via IFTTT
No comments:
Post a Comment