അഗ്നിപര്‍വ്വതകങ്ങളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ നെഞ്ചിടിക്കും. അപ്പോള്‍ അതിനു മുകളിലൂടെ പറക്കുന്ന കാര്യം ഒന്നോര്‍ത്താലോ? എന്തായാലും ഇതാ ഇപ്പോള്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കുന്നു. ഒരു മുന്‍ ചിലിയന്‍ പൈലറ്റ് നടത്തിയ ഈ സ്റ്റണ്ടിങ്ങിനെ 'ഡെയര്‍ഡെവിള്‍' എന്ന വാക്ക് ഉപയോഗിച്ചാണ് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ജീവന്മരണ പോരാട്ടമായിരുന്നു ഇത്. ചിലിയന്‍ എയര്‍ഫോഴ്സിലെ മുന്‍ പൈലറ്റായ സെബാസ്റ്റ്യന്‍ 'അര്‍ഡില്ല' അല്‍വാരസ്, ആണ് സജീവമായ അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പറക്കുന്ന ആദ്യത്തെ വ്യക്തിയായി, ചരിത്രത്തിന്റെ ഭാഗമായത്.
ഒരു വിംഗ്സ്യൂട്ട് ധരിച്ചായിരുന്നു അല്‍വാരിസ് ചരിത്രത്തില്‍ ഇത്തരമൊരു നേട്ടത്തിന് ശ്രമിച്ചത്. ചിലിയിലെ വില്ലാരിക്ക എന്ന അഗ്‌നിപര്‍വ്വതത്തില്‍ കഴിഞ്ഞ മാസം ഈ 36-കാരന്‍ മരണത്തെ തോല്‍പ്പിക്കുന്ന നേട്ടം കൈവരിച്ചതായി കാണിക്കുന്ന നാടകീയമായ ഈ ധീരസാഹസികത വീഡിയോ രൂപത്തില്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തു. ചിലിയുടെ സൗന്ദര്യം കാണിക്കുകയും വിംഗ്സ്യൂട്ട് പറക്കലിന്റെ ഫ്‌ലെയര്‍ രീതികളെ മറ്റുള്ളവരിലെത്തിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് അല്‍വാരസ് പറഞ്ഞു. 'ഞാന്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും തീവ്രമായ പദ്ധതിയായിരുന്നു ഇത്,' അല്‍വാരസ് സിഎന്‍എന്നിനോട് പറഞ്ഞു. 'പ്രത്യേകിച്ച് എല്ലാ ഘടകങ്ങളും നിറഞ്ഞ ഒരു സജീവ അഗ്‌നിപര്‍വ്വതത്തിനു സമീപം തണുപ്പ്, കാറ്റ്, അങ്ങനെ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു.
3,500 മീറ്ററിലധികം ഉയരത്തില്‍ ഒരു ഹെലികോപ്റ്ററില്‍ നിന്ന് ചാടിയ അല്‍വാരസ്, വിംഗ്‌സ്യൂട്ട് ഉപയോഗിച്ച് മണിക്കൂറില്‍ 280 കിലോമീറ്ററിലധികം വേഗത കൈവരിച്ചു. തുടര്‍ന്ന് അഗ്‌നിപര്‍വ്വതത്തിന്റെ 200 മീറ്റര്‍ വീതിയുള്ള ഗര്‍ത്തത്തിലേക്ക് പറന്നിറങ്ങുകയായിരുന്നു. ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് അല്‍വാരസ് ഈ പ്രകടനത്തിനായി തയ്യാറെടുത്തത്. അഗ്‌നിപര്‍വ്വതത്തിന്റെ താളം, പുകപടലങ്ങളുടെ തീവ്രത, ഗന്ധകത്തിന്റെ ഗന്ധം, കാറ്റിന്റെ വേഗത, കാലാവസ്ഥ, വായുസഞ്ചാരം അങ്ങനെ പലതും താന്‍ ക്രമേണ മനസ്സിലാക്കിയതായി അദ്ദേഹം പറഞ്ഞു.
from Asianet News https://ift.tt/3e7pGam
via IFTTT
No comments:
Post a Comment