റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 51 പേര്‍ക്ക് കൂടി കൊവിഡ് (covid 19)റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടയില്‍ ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിലവിലെ രോഗബാധിതരില്‍ 68 പേര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 31,980,191 പി.സി.ആര്‍ പരിശോധന നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,240 ആയി. ഇതില്‍ 539,477 പേരും സുഖം പ്രാപിച്ചു.
ആകെ 8,853 പേര്‍ മരിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,910 പേരില്‍ 29 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,073,522 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,781,615 എണ്ണം ആദ്യ ഡോസ് ആണ്. 22,795,027 എണ്ണം സെക്കന്‍ഡ് ഡോസും. 1,726,281 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 496,880 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 20 , ജിദ്ദ 9, മദീന 5, ദമ്മാം 3, മക്ക 2, അല്‍ഖോബാര്‍ 2, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
സൗദിയില്‍ തിങ്കളാഴ്ച മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) തിങ്കളാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന(rain seeking prayer) നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ (King Salman)ആഹ്വാനം. സൗദി റോയല്‍ കോര്‍ട്ടാണ് രാജാവിന്റെ ആഹ്വാനം പുറത്തുവിട്ടത്. തിങ്കളാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നാണ് ആഹ്വാനം.
from Asianet News https://ift.tt/3lV6LEg
via IFTTT
No comments:
Post a Comment