കൊച്ചി: അങ്കമാലി പീച്ചാനിക്കാട്ടിൽ പെൺമക്കളെ (Daughters) ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ (DYFI Workers) മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. പരാതി അടിസ്ഥാന രഹിതമെന്നും പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നുമാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വത്തിൻറെ പ്രതികരണം. സംഭവത്തിൽ ഇരുകൂട്ടർക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
പീച്ചാനിക്കാട് സ്വദേശി നൽക്കര ജോയിയെ വ്യാഴാഴ്ച്ച രാത്രി ഒരു സംഘമാളുകൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ആക്രമിച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ഇവരുടെ ആരോപണം. പെൺമക്കളെ ശല്യം ചെയതത് ചോദ്യം ചെയതപ്പോഴാണ് മർദ്ദനമുണ്ടായതെന്ന് ജോയിയുടെ ഭാര്യ ജിൻസി പറഞ്ഞു. എന്നാൽ ജോയിയും സഹോദരന്റെ ഭാര്യയും തമ്മിലുള്ള കുടിവെള്ള തർക്കം പരിഹരിക്കാനെത്തിയ പ്രവർത്തകരെ ജോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുവെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.
മറ്റുള്ള പരാതികളെല്ലാം അടിസ്ഥാന രഹിതമാണെന്നും ഇവർ പ്രതികരിച്ചു. എന്നാൽ, ജോയിയെ അക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരോട് പൊലീസ് മൃദുസമീപനം സ്വീകരിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും ജോയിക്കെതിരെയും കേസെടുത്ത് പൊലീസ്, അന്വേഷണം തുടങ്ങി. സഹോദര ഭാര്യയുടെ പരാതിയിലാണ് ജോയിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സ്കൂട്ടര്‍ മോഷ്ടിച്ച് കടക്കവേ പെട്രോള്‍ തീര്‍ന്നു; യുവാവ് പൊലീസ് പിടിയില്‍
കൊച്ചി അമ്പലമേട്ടില്‍ നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അമ്പലമേട് കേബിൾ നെറ്റ് വർക്ക് ഓഫീസിന് മുന്നിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് കടന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ പെട്രോളടിക്കാൻ കാശില്ലാതെ നടുറോഡിൽ കുടുങ്ങിപ്പോയതോടെയാണ് പ്രതി പൊലീസുകാരുടെ പിടിയിലായത്.
വഴിയിൽ പെട്രോളടിക്കാൻ പൈസയില്ലാതെ പെട്ട് നിന്ന ചോറ്റാനിക്കര സ്വദേശി ജോബിയെ കണ്ട നാട്ടുകാർക്കാണ് സംശയം തോന്നിയത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച മോഷണ ദൃശ്യത്തിലെ ചെറുപ്പക്കാരനാണോയെന്ന നാട്ടുകാരുടെ സംശയം തെറ്റിയില്ല. പൊലീസെത്തി ചോദ്യം ചെയ്തപ്പോൾ ജോബി കുറ്റം സമ്മതിച്ചു. തുടർന്ന് യുവാവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
from Asianet News https://ift.tt/3q5wTxg
via IFTTT
No comments:
Post a Comment