സുരേഷ് ഗോപി (Suresh Gopi) നായകനായ 'കാവലി'ന്‍റെ (Kaaval) ഒടിടി റിലീസ് തീയതി പുതുക്കി നെറ്റ്ഫ്ളിക്സ് (Ntflix). ചിത്രം ഡിസംബര്‍ 23ന് എത്തുമെന്നാണ് തങ്ങളുടെ പ്ലാറ്റ‍്ഫോമില്‍ നെറ്റ്ഫ്ളിക്സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് നിലവില്‍ ഡിസംബര്‍ 27 എന്ന് വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 24നാണ് നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ് ആയി ടൊവീനോ തോമസ് നായകനായ മിന്നല്‍ മുരളി എത്തുന്നത്. രണ്ട് റിലീസുകള്‍ തൊട്ടടുത്ത ദിനങ്ങളില്‍ വേണ്ട എന്നാണ് നെറ്റ്ഫ്ലിക്സിന്‍റെ തീരുമാനം.
ഏറെക്കാലത്തിനു ശേഷം ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ചിത്രം എന്ന കൗതുകവുമായി എത്തിയ ചിത്രമായിരുന്നു കാവല്‍. കസബയ്ക്കു ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി രണ്‍ജി പണിക്കരും എത്തിയിരുന്നു. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടത്തിന്‍റെ കഥ പറയുന്ന ചിത്രം നിര്‍മ്മിച്ചത് ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ പശ്ചാത്തലത്തില്‍ ജോബി ജോര്‍ജ് ആയിരുന്നു.
അതേസമയം പ്രേക്ഷകരില്‍ ഏറെ കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് ടൊവീനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് നെറ്റ്ഫ്ളിക്സിലൂടെയെന്ന് പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം മലയാളികളല്ലാത്ത പ്രേക്ഷകരും ചിത്രം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഒടിടി പ്രീമിയറിന് മുന്‍പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് നടക്കുക. ഡിസംബര്‍ 16നാണ് ജിയോ മാമിയിലെ പ്രദര്‍ശനം.
from Asianet News https://ift.tt/3GMCjUu
via IFTTT
No comments:
Post a Comment