ടി കെ രാജീവ് കുമാര്‍ ( T K Rajeev Kumar) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കോളാമ്പി' (Kolaambi). നിത്യാ മേനോനാണ് 'കോളാമ്പി'യെന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. വിവിധ സ്ഥലങ്ങളിലെ ചലച്ചിത്രമേളകളില്‍ ഇതിനകം തന്നെ 'കോളാമ്പി' പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ഇപോഴിതാ ടി കെ രാജീവ് കുമാര്‍ ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
എംടോക്കി എന്ന ഒടിടി പ്ലാറ്റ്‍ഫോമിലാണ് 'കോളാമ്പി' റിലീസ് ചെയ്യുക. 23 മുതലാണ് 'കോളാമ്പി' ചിത്രം ഒടിടി പ്ലാറ്റ്‍ഫോമില്‍ ലഭ്യമാകുക. എല്ലാവരും 'കോളാമ്പി' എന്ന ചിത്രം കാണുന്നതിനായി കാത്തിരിക്കുന്നുവെന്ന് നിത്യാ മേനോൻ പറയുന്നു. നിത്യാ മേനോൻ 'കോളാമ്പി' ചിത്രത്തിന്റെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
രൂപേഷ് ഓമന ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നിര്‍മാല്യം സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. കലാസംവിധാനം സാബു സിറിള്‍. സംഗീതസംവിധാനം രമേഷ് നാരായണന്‍.
രണ്‍ജി പണിക്കറാണ് 'കോളാമ്പി'യെന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത്. പി ബാലചന്ദ്രൻ, സിദ്ധാര്‍ഥ് മേനോൻ, രോഹിണി, ദിലീഷ് പോത്തൻ, മഞ്‍ജു പിള്ള തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ടി കെ രാജീവ് കുമാറിന്റെ 'കോളാമ്പി'യുടെ ഛായാഗ്രഹണം രവി വര്‍മന്‍ ആണ് . ശബ്‍ദസംവിധാനം റസൂല്‍ പൂക്കുട്ടി.
from Asianet News https://ift.tt/3meQN7P
via IFTTT
No comments:
Post a Comment