ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ പ്രേക്ഷകപ്രിയം നേടിയ മലയാളം മിനിസ്‌ക്രീനിലെ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). പേരിന് ചേരാത്ത കഥാഗതിയാണല്ലോ എന്ന് പരമ്പരയെ വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ പരമ്പരയുടെ പ്രധാന ആരാധകരാണ്. പരമ്പരയില്‍ പ്രധാന കഥാപാത്രമായെത്തുന്നത് തന്മാത്ര സിനിമയിലൂടെ മലയാളിക്ക് പരിചിതയായ മീര വാസുദേവാണ് (Meera Vasudev). പരമ്പരയിലെ മറ്റ് താരങ്ങളെല്ലാം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സുമിത്രയുടെ മുന്‍ ഭര്‍ത്താവായ സിദ്ധാര്‍ത്ഥായി പരമ്പരയിലെത്തുന്നത് കെ.കെ മേനോന്‍ എന്ന് അറിയപ്പെടുന്ന കൃഷണകുമാറാണ്. സിദ്ധാര്‍ത്ഥ് പങ്കുവച്ച സ്‌ക്രീനിലെ മക്കളായ പ്രതീഷിനും അനിരുദ്ധിനുമൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
കുടുംബവിളക്കിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇടുക്കി വാഗമണില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് പരമ്പരയില്‍ അനിരുദ്ധായെത്തുന്ന ആനന്ദ് നാരായണനും, പ്രതീഷായെത്തുന്ന നൂബിനും പങ്കുവച്ചിരിക്കുന്നത്. അച്ഛനും മക്കളും ഒരു രക്ഷയുമില്ലെന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റ്. കൂടാതെ അച്ഛനാണല്ലോ കൂടുതല്‍ ചെറുപ്പം, പരമ്പരയിലെ ഈ രംഗങ്ങളെല്ലാം എപ്പോള്‍ കാണാം എന്നെല്ലാമാണ് ആരാധകര്‍ കമന്റായി ചോദിക്കുന്നത്. ഏതായാലും അച്ഛന്റേയും മക്കളുടേയും ചിത്രങ്ങള്‍ കുടുംബവിളക്ക് ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു.
from Asianet News https://ift.tt/3oZBVMG
via IFTTT
No comments:
Post a Comment