അബുദാബി: പ്രവാസികളായ(Expatriates) അമുസ്ലിംകളുടെ (non-Muslims)വ്യക്തിപരമായ കേസുകള്‍ പരിഗണിക്കാന്‍ അബുദാബിയില്‍ (Abu Dhabi)പ്രത്യേക കോടതി പ്രവര്‍ത്തനമാരംഭിച്ചു. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എഡിജെഡി)അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി ഉദ്ഘാടനം നിര്‍വഹിച്ചു.
അബുദാബി എമിറേറ്റിന്റെ ഭരണാധികാരിയായ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോടതി പ്രഖ്യാപിച്ചത്. പ്രവാസികളായ അമുസ്ലിംകളുടെ കുടുംബപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ജുഡീഷ്യല്‍ സംവിധാനം യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. അമുസ്ലിംകളുടെ കുടുംബകാര്യങ്ങള്‍ക്കായി ആദ്യത്തെ പ്രത്യേക കോടതി സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു. വിവാഹം, വിവാഹമോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത്, വ്യക്തി പദവി എന്നീ വിഷയങ്ങളാണ് ഈ കോടതിയില്‍ പരിഗണിക്കുക. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് കോടതി കേസുകള്‍ കേള്‍ക്കുക.
യുഎഇയില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി; പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍(UAE) സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക ലക്ഷ്യമിട്ടുള്ള പുതിയ തൊഴില്‍ നിയമങ്ങള്‍(new labour rules) പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതാണ് പുതിയ തൊഴില്‍ നിയമം. അവധി, സേവനാന്തര ആനുകൂല്യം, ജോലി സമയം തെരഞ്ഞെടുക്കാനുള്ള അനുമതി എന്നിവ രണ്ട് മേഖലകള്‍ക്കും ഒരുപോലെയായിരിക്കും. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം (Ministry of Human Resources and Emiratisation)തിങ്കളാഴ്ചയാണ് തൊഴില്‍ സംവിധാനങ്ങളുടെ ഏകീകരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
2022 ഫെബ്രുവരി രണ്ട് മുതല്‍ തീരുമാനം നടപ്പിലാകും. ഇതനുസരിച്ച് യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഒരേ അവധിയായിരിക്കും ലഭിക്കുക. 30 ദിവസത്തെ വാര്‍ഷിക അവധിയും പൊതു അവധികളും രണ്ട് മേഖലകള്‍ക്കും ലഭിക്കും. കൂടാതെ 60 ദിവസത്തെ പ്രസവാവധി, അഞ്ച് ദിവസം പിതൃത്വ(പറ്റേണിറ്റി)അവധി എന്നിങ്ങനെയുള്ള അവധികളും സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് തുല്യമായിരിക്കും. 60 ദിവസത്തെ പ്രസവാവധിയില്‍ 45 ദിവസം ശമ്പളത്തോട് കൂടിയും 15 ദിവസം പകുതി ശമ്പളത്തോടെയുമാണ് അവധി നല്‍കുക. പ്രസവാവധി എടുത്തതിന് ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കാനാകില്ല. വനിതാ ജീവനക്കാര്‍ക്ക് അവരുടെ പ്രസവാവധിയും മറ്റ് ഏതെങ്കിലും അംഗീകൃത അവധി ദിവസങ്ങളും ഒരുമിച്ചെടുക്കാനും കഴിയും.
ഭാര്യയോ ഭര്‍ത്താവോ മരണപ്പെട്ടാല്‍ അഞ്ച് ദിവസത്തെ അഞ്ച് ദിവസവും ഏറ്റവും അടുത്ത കുടുംബാഗം മരണപ്പെട്ടാല്‍ മൂന്ന് ദിവസവും ജീവനക്കാര്‍ക്ക് അവധി നല്‍കും. ജീവനക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ കുറഞ്ഞത് 90 ദിവസമാണ് അസുഖസംബന്ധമായി അവധി ലഭിക്കുക. ഇതില്‍ 15 ദിവസം ശമ്പളത്തോട് കൂടിയ അവധിയും 30 ദിവസം പകുതി ശമ്പളത്തോട് കൂടിയും ബാക്കി ദിവസങ്ങള്‍ ശമ്പളമില്ലാതെയുമാണ് അനുവദിക്കുക. യുഎഇയിലോ രാജ്യത്തിന് പുറത്തോ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ യൂണിവേഴ്‌സിറ്റികളിലോ പഠന ആവശ്യങ്ങള്‍ക്ക് ചേര്‍ന്നിട്ടുള്ള ജീവനക്കാര്‍ക്ക് പരീക്ഷയ്ക്കായി വര്‍ഷത്തില്‍ 10 ദിവസം അവധി ലഭിക്കും.
from Asianet News https://ift.tt/3pY9jCt
via IFTTT
No comments:
Post a Comment