ദില്ലി: ഇന്ത്യയിലെ സ്വത്തുക്കളിൽ അമ്പത് ശതമാനവും കൈകാര്യം ചെയ്യുന്നത് സമ്പന്നരായ പത്തു ശതമാനം പേരാണെന്ന് സർവേ. നാഷണൽ സാമ്പിൾ സർവേയുടെ ഓൾ ഇന്ത്യ ഡെബിറ്റ് ആൻഡ് ഇൻവസ്റ്റ്മെന്റ് സർവേയിലാണ് കണ്ടെത്തൽ. കെട്ടിടങ്ങൾ, ബാങ്ക് നിക്ഷേപം, ഭൂമി, വാഹനം തുടങ്ങിയവയാണ് സർവേയിൽ പരിഗണനാ വിഷയമായത്. 2019 ജനുവരി മുതൽ ഡിസംബർ വരെയായിരുന്നു സർവേ. ഗ്രാമീണ മേഖലയിലുള്ള ആകെ സ്ഥാവര ജംഗമ വസ്തുക്കളുടെ മൂല്യമായ 274. 6 ലക്ഷം കോടിയിൽ 132.5 ലക്ഷം കോടിയും പത്ത് ശതമാനം പേരാണ് കൈകാര്യം ചെയ്യുന്നത്.
സമ്മന്നരും ദരിദ്രരും തമ്മിൽ ഏറ്റവും വലിയ വ്യത്യാസമുള്ളത് ദില്ലിയിലാണെന്ന് സർവേ പറയുന്നു. ആകെ സ്ഥാവര ജംഗമ വസ്തുക്കളുടെ 68 ശതമാനവും സമ്പന്നരായ പത്ത് ശതമാനം കയ്യാളുമ്പോൾ 3.5 ശതമാനം മാത്രമാണ് ദരിദ്രരുടെ കയ്യിലുള്ളത്. അന്തരം ഏറ്റവും കുറഞ്ഞത് ജമ്മു കശ്മീർ ആണെന്നും സർവേ പറയുന്നു. സമ്പന്നരായ 10 ശതമാനം 32 ശതമാനം സ്വത്ത് കൈവശം വയ്ക്കുന്ന കശ്മീരിൽ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള 50 പേരുടെ കൈയ്യിൽ 18 ശതമാനം സ്വത്തുണ്ട്. അന്തരം കൂടിയ രണ്ടാമത്തെ സംസ്ഥാനം പഞ്ചാബാണ്. സമ്പന്നരായ 10 ശതമാനം 65 ശതമാനം സ്വത്തും കൈകാര്യം ചെയ്യുേമ്പാൾ ദരിദ്രർ 50 ശതമാനം കൈകാര്യം ചെയ്യുന്നത് 5 ശതമാനമാണ്.
from Asianet News https://ift.tt/3keEO9T
via IFTTT
No comments:
Post a Comment