കാക്കനാട്: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ സ്റ്റെനോഗ്രാഫർ ( എക്സ് – സർവീസ്) സ്ഥിരം തസ്തികയിൽ ഒ.ബി.സി – 1, എസ്.സി. 1 എന്നീ ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ, എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം സെപ്തംബർ 23ന് മുമ്പ് അതാത് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായ പരിധി 18 നും 30 നും മധ്യേ. നിശ്ചിത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി.യും ഷോർട്ട് ഹാൻഡിൽ ഒരു മിനിറ്റിൽ 100 വാക്കുകളും ടൈപ്പ് റൈറ്റിംഗിൽ ഒരു മിനിറ്റിൽ 40 വാക്കുകളും ടൈപ്പ് ചെയ്യാൻ കഴിയണം. ശമ്പളം 25500 രൂപ മുതൽ 81100 രൂപ വരെ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/39dz3ms
via IFTTT
No comments:
Post a Comment