നിലമ്പൂര്‍: കൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു. വനാതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരെ കൃഷിക്ക് നാശം വരുത്തുന്ന പന്നികളെ തോക്കിന് ലൈസന്‍സുള്ളതും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എം പാനല്‍ ചെയ്തതുമായ വ്യക്തികള്‍ക്കാണ് പന്നി ഒന്നിന് 1000 രൂപ പാരിതോഷികം നല്‍കുന്നത്.
പന്നിശല്യം നേരിടുന്ന കര്‍ഷകര്‍ ബന്ധപ്പെട്ട വനം റേഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കാട്ടുപന്നികളെ വെടിവെക്കാന്‍ താത്പര്യമുള്ള ലൈസന്‍സുള്ള തോക്കുള്ളവര്‍ ഡി എഫ് ഒക്ക് അപേക്ഷ സമര്‍പ്പിച്ച് അനുമതി നേടണം. പന്നിയെ വെടിവെച്ചാല്‍ ഉടന്‍ തോക്കുടമ അടുത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിക്കണം. വനംവകുപ്പിനെ അറിയിക്കാതെ പന്നിമാംസം വില്‍പ്പന നടത്തുകയോ ഭക്ഷിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മണ്ണെണ്ണ ഒഴിച്ച് ജഡം മറവ് ചെയ്യും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3zc1ig0
via IFTTT
No comments:
Post a Comment