കുട്ടികളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടുന്നത്. ഒളിച്ചിരുന്ന് മിഠായി കഴിക്കുന്ന ഒരു കുരുന്നിന്‍റെ വീഡിയോ ആണിത്.
മകള്‍ ഡൈലാനയുടെ അനക്കം ഒന്നുമില്ലാത്തതിനാല്‍ അവളെ അന്വേഷിച്ച് വരികയാണ് അച്ഛന്‍. എത്ര വിളിച്ചിട്ടും മകള്‍ വിളി കേള്‍ക്കുന്നില്ല. മുറിയുടെ ഒരു മൂലയ്ക്ക് ആര്‍ക്കും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്തിടത്തിരുന്ന് മിഠായി ഭരണിയില്‍നിന്ന് ചോക്ലേറ്റ് എടുത്ത് കഴിക്കുകയാണ് അവള്‍. അച്ഛനെ കണ്ടതും അവള്‍ ഒറ്റ ചിരി.
കള്ളത്തരം കണ്ടുപിടിച്ചതിന്‍റെ ഭാവവ്യത്യാസം ഒന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ 7.14 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 49,000 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.
Also Read: തമ്പ്നെയിലിനുവേണ്ടി മകനോട് കരഞ്ഞ് അഭിനയിക്കാൻ അമ്മ; വൈറലായി വീഡിയോ; വിമർശനം
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
from Asianet News https://ift.tt/3tOLSgA
via IFTTT
No comments:
Post a Comment