പാലക്കാട്: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിന്റെ സംരക്ഷിത മേഖലയിൽ തീരുമാനമായി. 148 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലായി വിജ്ഞാപനം ചെയ്യും. ഉദ്യാനത്തിന് ചുറ്റും പൂജ്യം മുതൽ 9.8 കിലോ മീറ്റർ ദൂരം വരെ പരിസ്ഥിതി ലോല മേഖല വ്യാപിച്ച് കിടക്കുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇറക്കിയ കരട് വിജ്ഞാപനം അതേപടി അംഗീകരിച്ചു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് അന്തിമ വിജ്ഞാപനത്തിന് അംഗീകാരം നൽകിയത്. കരട് വിജ്ഞാപനത്തിലുള്ള ആശങ്കകൾ പരിഹരിച്ചുവെന്ന് കേരളം വിദഗ്ധ സമിതിയെ അറിയിച്ചു.
from Asianet News https://ift.tt/2Zf75oV
via IFTTT
No comments:
Post a Comment