മസ്‍കത്ത്: ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി അമിത് നാരംഗിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2001 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനായ അദ്ദേഹം ഇപ്പോള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ്.
നിലവില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡറായ മുനു മഹാവറിനെ മാലിദ്വീപിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിച്ചിട്ടുണ്ട്. 1996 ഐ.എഫ്.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മുനു മഹാവര്‍. ഇരുവരും വൈകാതെ പുതിയ ചുമതലകള്‍ ഏറ്റെടുക്കുമെന്നാണ് ബുധനാഴ്‍ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.
from Asianet News https://ift.tt/2Xnc0De
via IFTTT
No comments:
Post a Comment