മാലിക് സിനിമയിലെ തീരമേ.. എന്ന ജനപ്രിയ ഗാനത്തിൻ്റെ മനോഹരമായ കവർ വേർഷനുമായി പിന്നണി ഗായിക വിനിതയും മകൻ അശ്വത് അജിത്തും. ഇവരുടെ കവർ വേർഷൻ കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസായി. മാലിക് സിനിമയിൽ അൻവർ അലി രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ തീരമേ എന്ന ഗാനം വലിയ ജനപ്രീതി നേടിയിരുന്നു. കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം ചിത്രയുടേതായി വന്ന ഹിറ്റ് ഗാനമാണ് തീരമേ...
from Asianet News https://ift.tt/3hsC331
via IFTTT
No comments:
Post a Comment