കൊല്ലം: കൊട്ടാരക്കരയിൽ അരക്കിലോ കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർഥി അറസ്റ്റിലായി. വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കോട്ടവട്ടം സ്വദേശി അമൽ എന്ന 20 കാരൻ ആണ് അറസ്റ്റിലായത്.
അടൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് കെഎസ്ആർടിസി ബസിൽ ആണ് അമൽ കഞ്ചാവ് എത്തിച്ചത്. കൊട്ടാരക്കര സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പൊലീസ് അമലിനെ അറസ്റ്റ് ചെയ്തത്. കയ്യിലുണ്ടായിരുന്ന ബാഗിലാണ് അമൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൊല്ലത്തെ സ്വകാര്യ എൻജിനീയറിംഗ് തോമസ് സ്ഥാപനത്തിലെ വിദ്യാർഥിയാണ് അമൽ.
മുമ്പും അമൽ കഞ്ചാവ് കടത്തിയിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ വിൽക്കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് അമൽ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇ അമലിനെ റിമാൻഡ് ചെയ്തു.
from Asianet News https://ift.tt/2XqjXaQ
via IFTTT
No comments:
Post a Comment