പൊൻകുന്നം: സിനിമാ സ്റ്റൈലിൽ കവർച്ചയ്ക്കിരയായതിന്റെ ഞെട്ടലിലാണ് പൊൻകുന്നത്തെ വ്യാപാരി. തച്ചപ്പുഴ കല്ലറയ്ക്കൽ കെജെ ജോസഫിനെ തടഞ്ഞു നിർത്തിയാണ് ബൈക്കിലെത്തിയ നാലംഗ സംഘം പണം തട്ടിയെടുത്തത്.
പൊൻകുന്നം കല്ലറയ്ക്കൽ സ്‌റ്റോഴ്‌സ് ഉടമയായ തച്ചപ്പുഴ കല്ലറയ്ക്കൽ കെ.ജെ.ജോസഫ് വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് കവർച്ചയ്ക്കിരയായത്. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞുനിർത്തിയാണ് ബൈക്കുകളിൽ നാലംഗസംഘം പണം തട്ടിയെടുത്തത്.
സിനിമാ സ്റ്റൈലിലായിരുന്നു ആക്രമണം. അക്രമികൾ കൈവശം ഉണ്ടായിരുന്ന മുണ്ട് ഉപയോഗിച്ച് വ്യാപാരിയുടെ തലയും മുഖവും മൂടിയതിശേഷം ആക്രമിക്കുകയും, പണം കവരുകയും ചെയുകയായിരുന്നു. 25,000 രൂപയാണ് തട്ടിയെടുത്തത്.
പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്. വിജനമായ പ്രദേശമാണ് അക്രമികൾ മോഷണത്തിന് തെരഞ്ഞെടുത്തത്. ജോസഫ് ഇതുവഴി വല്ലപ്പോഴും മാത്രമാണ് സഞ്ചരിക്കാറുള്ളത്. അതുകൊണ്ടുതന്നെ ജോസഫ് എത്തുന്ന കാര്യം അറിയാവുന്ന ആരോ സംഘത്തിന് പിന്നിലുണ്ടെന്നാണ് പൊലീസ് സംശയം.
from Asianet News https://ift.tt/3AoOVP9
via IFTTT
No comments:
Post a Comment