മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യയുടെ ഒന്നാകെ പ്രിയപ്പെട്ട നടിയാണ് മീന. വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ സജീവമായിട്ടുള്ള മീന ഇന്നും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. എത്രയോ ഹിറ്റുകളില്‍ നായികയായി അഭിനയിച്ചിരിക്കുന്നു മീന. ഇപോഴിതാ റിതം എന്ന ചിത്രത്തിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് മീന.
മീന നായികയായി അഭിനയിച്ച ചിത്രമായ റിതം 15 സെപ്‍റ്റംബര്‍ 2000ത്തിലാണ് റിലീസ് ചെയ്‍തത്. അര്‍ജുനാണ് മീനയുടെ നായകനായി ചിത്രത്തില്‍ അഭിനയിച്ചത്. വസന്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ സിനിമയുടെ ഇരുപത്തിയൊന്നാം വര്‍ഷത്തില്‍ റിതമിലെ ചില ദൃശ്യങ്ങളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മീന.
സംവിധായകൻ വസന്ത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.
സിനിമ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
from Asianet News https://ift.tt/2VMwKnq
via IFTTT
No comments:
Post a Comment