Friday, July 23, 2021

ജീവനക്കാരുടെ മൊബൈല്‍ ഉപയോഗം; പുതിയ ഉത്തരവ് ഇറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

മും​ബൈ: സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ജോ​ലി സ​മ​യ​ത്ത് മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്ക​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. മഹാരാഷ്ട്ര പൊതുഭരണ വകുപ്പാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ മൊ​ബൈ​ല്‍​ഫോ​ണ്‍ ഓ​ഫീ​സി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു. ഓ​ഫീ​സി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​ന് ലാ​ന്‍​ഡ് ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേ​ഷ​മേ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​വു.  കൂ​ടാ​തെ മൊ​ബൈ​ല്‍ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് കു​റ​ഞ്ഞ ശ​ബ്ദ​ത്തി​ല്‍ ശാ​ന്ത​ത​യോ​ടെ​യാ​യി​രി​ക്ക​ണം. ഔ​ദ്യോ​ഗീ​ക മീ​റ്റിം​ഗു​ക​ള്‍​ക്കി​ടെ​യി​ല്‍ മൊ​ബൈ​ൽ ഫോ​ണ്‍ സൈ​ല​ന്‍റ് മോ​ഡി​ല്‍ വ​യ്ക്ക​ണ​മെ​ന്നും ഈ ​സ​മ​യ​ത്ത് ഇന്റർനെറ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തും സ​ന്ദേ​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തും ഇ​യ​ര്‍​ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​റ​യു​ന്നു. അതേ സമയം അത്യവശ്യഘട്ടങ്ങളിൽ ടെക്സ്റ്റ് മെസേജിലൂടെ വിവരങ്ങൾ കൈമാറാം. ഫോണിൽക്കൂടി ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോ​ഗിക്കാൻ പാടില്ല.   

from Asianet News https://ift.tt/3iJj57T
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............