കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍(counterfeit products) കസ്റ്റംസ്(Customs) അധികൃതര്‍ പിടികൂടി. 5,600 പേനകളും 600 വസത്രങ്ങളുമാണ് പിടികൂടിയത്.
ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും എയര്‍ കാര്‍ഗോയിലെത്തിയ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിശതമായ പരിശോധന നടത്തിയപ്പോഴാണ് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന് കണ്ടെത്തിയത്. പേറ്റന്റുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാതെ നിരവധി വ്യാജ വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി.
വന്‍തോതില്‍ മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍
കുവൈത്തില്‍ വന്‍തോതില്‍ മയക്കുമരുന്ന് കൈവശം വെച്ച ഏഷ്യക്കാരന്‍ അറസ്റ്റില്‍. ഫഹാഹീല്‍ ഏരിയയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായാണ് ഇയാള്‍ മയക്കുമരുന്ന് സൂക്ഷിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും 10 കിലോഗ്രാം രാസവസ്തുക്കള്‍, 100 ഗ്രാം മെത്(ഷാബു) എന്നിവ ഉള്‍പ്പെടെ കണ്ടെത്തി. മയക്കുമരുന്ന് താന്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി കുറ്റസമ്മതം നടത്തി.
from Asianet News https://ift.tt/3BDMV6h
via IFTTT
No comments:
Post a Comment