തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ (kerala college students) തുറക്കുമ്പോൾ വാക്സീനേഷൻ നിബന്ധനയിൽ വിദ്യാർത്ഥികൾക്ക് ( students ) ഇളവ് നൽകിയും, വിമുഖത മൂലം വാക്സീൻ ( vaccination) എടുക്കാത്തവർക്ക് നേരെ നിലപാട് കടുപ്പിച്ചും സർക്കാർ. വിമുഖത മൂലം വാക്സീൻ എടുക്കാത്ത വിദ്യാർഥികളേയും അധ്യാപകരേയും കോളേജിൽ പ്രവേശിപ്പിക്കേണ്ട എന്നാണ് ഉത്തരവ്. വിമുഖത മാറ്റാൻ ബോധവൽക്കരണം നടത്താനും നിർദേശമുണ്ട്.
അതേസമയം, 18 തികയാത്തതിനാൽ വാക്സീൻ എടുക്കാനാവാത്തവർക്ക് കോളേജിൽ വരാം. കാലാവധി ആകാത്തതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും ഇളവുണ്ട്. എഞ്ചിനീയറിങ് കോളേജുകൾ നിലവിലുള്ള രീതിയിൽ 6 മണിക്കൂർ ക്‌ളാസ് എന്ന രീതി തുടരും. കോളേജുകൾ 4 തരം സമായക്രമങ്ങളിൽ തുറക്കാം എന്നും ഉത്തരവിൽ ഉണ്ട്. ഈ മാസം 18 നാണ് കോളേജുകൾ പൂർണമായി തുറക്കുന്നത്. അതേ സമയം സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം തുടരും. ഇളവ് ലഭിക്കേണ്ട പരിപാടികൾ പ്രത്യേകം അനുമതി വാങ്ങണമെന്നാണ് സർക്കാരിന്റെ ഉത്തരവിലുള്ളത്.
അതനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കാണ് ഇത് ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. വ്യക്തി സംസ്ഥാനത്തിന് അകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരണപ്പെടുകയാണെങ്കിലും കുടുംബം സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ ആനുകൂല്യം നല്‍കും.
from Asianet News https://ift.tt/3BG53MD
via IFTTT
No comments:
Post a Comment