ദുബൈ: ദുബൈ എക്‌സ്‌പോ 2020ലേക്ക്(Dubai Expo 2020) ടാക്‌സി ഡ്രൈവര്‍മാര്‍ക്കും(taxi drivers) നിര്‍മ്മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം. വീട്ടുജോലിക്കാര്‍ക്കും ആയമാര്‍ക്കും സൗജന്യ പ്രവേശനം(free entry) അനുലദിച്ചതിന് പിന്നാലെയാണിത്. ഹോട്ടല്‍, റെസ്‌റ്റോറന്റ്, കഫെറ്റീരിയ തൊഴിലാളികള്‍ക്ക് ഈ മാസം സൗജന്യമായി എക്‌സ്‌പോ കാണാം.
എക്‌സ്‌പോ ഓഫീസില്‍ നേരിട്ടെത്തി ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ ടിക്കറ്റ് ലഭിക്കും. ആര്‍ടിഎയുടെ കീഴില്‍ ജോലി ചെയ്യുന്ന ബസ്, ടാക്‌സി ഡ്രൈവര്‍മാര്‍ ആര്‍ടിഎ തിരിച്ചറിയല്‍ കാര്‍ഡും താമസവിസയും കാണിച്ചാല്‍ ആറുമാസത്തെ മേളയില്‍ ഒരു ദിവസം സൗജന്യ പ്രവേശനാനുമതി ലഭിക്കും. എക്‌സ്‌പോ സൈറ്റില്‍ ജോലി ചെയ്ത നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവിധ സംഘങ്ങളായി സന്ദര്‍ശനം നടത്താം. ഇതിനായി സ്ഥാപനങ്ങളാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായി ഒരാള്‍ക്ക് ഒരു ദിര്‍ഹം വീതം എന്ന പ്രത്യേക ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതത് കമ്പനികള്‍ ഇത് നല്‍കണം. 35 ലക്ഷത്തിലേറെ തൊഴിലാളികള്‍ക്ക് അവസരം ലഭിക്കും. വീട്ടുജോലിക്കാര്‍ക്കും ആയമാര്‍ക്കും റെസിഡന്റ് വിസയുടെ കോപ്പി ഹാജരാക്കിയാല്‍ എത്ര തവണ വേണമെങ്കിലും മേളയില്‍ സന്ദര്‍ശനം നടത്താം.
from Asianet News https://ift.tt/3mP1qho
via IFTTT
No comments:
Post a Comment