റെബ മോണിക ജോണിന്റെ (Reba Monica John) ചിത്രമായി കന്നഡയില്‍ പ്രദര്‍ശനത്തിന് എത്തുകയാണ് രത്‍നൻ പ്രപഞ്ച (Rathnan Prapancha). രത്‍നൻ പ്രപഞ്ച എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. റെബ മോണിക്ക ജോണും ചിത്രത്തിലെ ഗാന രംഗത്തുണ്ട്. ബി അജനീഷ് ലോക്നാഥ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ സഞ്‍ജിത് ഹെഗ്‍ഡെയും അജനീഷ് ലോക്നാഥുമാണ് ഗായകര്‍.
റെബ മോണിക്ക ജോണ്‍ ഇതാദ്യമായിട്ടാണ് കന്നഡയില്‍ അഭിനയിക്കുന്നത്. രത്‍നാകര്‍ എന്ന നായക കഥാപാത്രമായി ധനഞ്‍ജയ രത്‍നൻ പ്രപഞ്ചയില്‍ എത്തുന്നു. മയൂരി എന്ന നായിക വേഷത്തിലാണ് റെബ മോണിക്ക അഭിനയിക്കുന്നത്. രോഹിത് പദകി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.
രത്‍നൻ പ്രപഞ്ച എന്ന ചിത്രം നിര്‍മിക്കുന്നത് കാര്‍ത്തിക് ഗൗഡയും യോഗി ജി രാജും ചേര്‍ന്നാണ്.
ശ്രീഷ കുഡുവല്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഉമശ്രീ, ശ്രുതി, പഞ്‍ജു, അനു പ്രഭാകര്‍, രവിശങ്കര്‍ ഗൗഡ, വൈനിധി ജഗദീഷ്, അച്യുത് കുമാര്‍, രാജേഷ് നടരംഗ, അശോക് തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ രത്‍നൻ പ്രപഞ്ചയിലുണ്ട്. രത്‍നൻ പ്രപഞ്ച എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം ഒക്ടോബര്‍ 22ന് റിലീസ് ചെയ്യുക.
from Asianet News https://ift.tt/3BSlzcx
via IFTTT
No comments:
Post a Comment