തൊടുപുഴ: ഇടുക്കിയില്‍(Idukki) മധ്യവയസ്‌ക്കനെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍(Water tank) മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പനെ (50) ആണ് മരിച്ച(death) നിലയില്‍ കണ്ടെത്തിയത്. വെട്ടിമറ്റം എണ്ണപ്പനതോട്ടത്തിലെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏതാനും ദിവസം മുമ്പ് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയും മക്കളും വീടു വിട്ട് പോയിരുന്നു. തുടര്‍ന്ന് തനിച്ചാണ് ബൈജു ഇവിടെ താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ജീര്‍ണിച്ച മൃതദേഹത്തിനു ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
Read More: കോഴിക്കോട്ട് ഒളിച്ചോടിയ വീട്ടമ്മയും യുവാവും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
Read More: മലയാളി സൈനികൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് എത്തിച്ചു, അന്തിമോപചാരമർപ്പിച്ച് പ്രമുഖർ
Read More: 14 പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സർക്കാര്‍ ഉത്തരവ്, കേരള ഹൈക്കോടതിയിലേക്ക് നാല് പേർ
from Asianet News https://ift.tt/3AGy2yF
via IFTTT
No comments:
Post a Comment