ആഗോളതലത്തിലും വമ്പന്‍ നേട്ടവുമായി ഇന്ത്യൻ കമ്പനിയായ ടാറ്റ മോട്ടോഴ്‍സ് (Tata Motors). കമ്പനിയുടെ ആഗോള വിൽപ്പന ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഏകദേശം 24% വർദ്ധനവ് രേഖപ്പെടുത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചിപ്പുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, കമ്പനിയുടെ ജാഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) ഉൾപ്പെടെയുള്ള പല വാഹനങ്ങളുടേയും വിൽപ്പന ഈ കാലയളവിൽ മികച്ചതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറുകളും വാണിജ്യ വാഹനങ്ങളും കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ കാലയളവിൽ കമ്പനി 2,51,689 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 2,02,873 യൂണിറ്റുകളുടെ വിൽപ്പനയാണ് നടത്തിയത്.
ജൂലൈ-സെപ്റ്റംബർ മാസത്തിൽ കമ്പനി 1,62,634 യൂണിറ്റ് പാസഞ്ചർ വാഹനങ്ങളാണ് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പാസഞ്ചർ വാഹനങ്ങളുടെ മൊത്തം വിൽപ്പനയേക്കാൾ 10% കൂടുതലാണ് ഇത്. അതേ സമയം, ഈ വർഷം ഏപ്രിൽ-ജൂൺ മാസങ്ങളിൽ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വിൽപ്പന 2,14,250 യൂണിറ്റായിരുന്നു. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17% വർദ്ധനവാണ് ഇത്.
ടാറ്റ മോട്ടോഴ്‍സിന്റെ കീഴിലുള്ള ആഡംബര കാർ യൂണിറ്റായ ജാഗ്വാർ ലാൻഡ് റോവറിന്റെ വിൽപ്പനയും ഈ കാലയളവിൽ മികച്ചതായിരുന്നു. ഈ കാലയളവിൽ കമ്പനി 78,251 ജെഎൽആർ കാറുകളാണ് വിറ്റത് എന്നാണ് കണക്കുകള്‍. ഇതിൽ, ജാഗ്വാറിന്റെ വിൽപ്പന 13,944 യൂണിറ്റുകളും ലാൻഡ് റോവറിന്റെ വിൽപ്പന 64,307 യൂണിറ്റുകളുമാണ്. ചിപ്പുകളുടെ ആഗോള ക്ഷാമത്തിന് ഇടയിലാണ് കമ്പനിയുടെ വിൽപ്പനയിലെ ഈ വളർച്ച എന്നതാണ് ശ്രദ്ധേയം.
രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ കമ്പനികളിൽ ഒന്നാണ് ടാറ്റ മോട്ടോഴ്സ്. അടുത്തിടെ, കമ്പനി ഇലക്ട്രിക് വാഹനത്തിലും എസ്‌യുവി വിഭാഗത്തിലും ശക്തിപ്പെട്ടു. രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് ടാറ്റയുടെ നെക്സോൺ ഇവി.
from Asianet News https://ift.tt/3av2XmK
via IFTTT
No comments:
Post a Comment