തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം (Thiruvannathapuram airport) ഇന്ന് അർദ്ധരാത്രിമുതൽ അദാനി (Adani) ഏറ്റെടുക്കും. വിമാനത്താവളം ഏറ്റെടുക്കുന്നതിനെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതിയിൽ (Supreme Court) ഇരിക്കെയാണ് അദാനിക്ക് കൈമാറുന്നത്. അദാനിയുടെ വരവിനെ വീണ്ടും പിന്തുണച്ച് ശശി തരൂർ (Sashi Tharoor) രംഗത്തെത്തി.നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർദ്ധരാത്രിമുതൽ അദാനി തിരുവനന്തപുരം ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതാകും. ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാനനിയന്ത്രങ്ങളെ തുടർന്ന് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറുമാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ഏറ്റെടുക്കലിനെ പിന്തുണച്ച് നേരത്തെ തന്നെ രംഗത്തെത്തിയ ശശി തരൂർ എംപി പ്രവർത്തനം കൃത്യമായി നിരീക്ഷിക്കുമെന്ന് വ്യക്തമാക്കി.
നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്നു വിമാനത്താവള വികസനഅതോറിറ്റി തുടരാൻ തീരുമാനിച്ചിട്ടുണ്ട്.
from Asianet News https://ift.tt/3oUjp8L
via IFTTT
No comments:
Post a Comment