കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലായി തുടരുനന ശക്തമായ മഴയിൽ അഷ്ടമുടിക്കായലിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തു. കായലിൽ മാലിന്യം അടിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയതനുസരിച്ച് പഞ്ചായത്താണ് ഇടപെട്ടാണ് മാലിന്യം നീക്കം ചെയ്തത്. അഷ്ടമുടി വീരഭദ്ര ക്ഷേത്ര കടവിനും ബോട്ട് ജെട്ടിക്കും ഡിടിപിസിയുടെ കെട്ടിടത്തിനും അടുത്തായാണ് മാലിന്യം അടിഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക്ക് കുപ്പികളും മറ്റ് മാലിന്യങ്ങളും ഉൾപ്പെടും. ശക്തമായ മഴയിൽ കാലയിലേക്ക് ഒഴുകിയെത്തിയ മാലിന്യങ്ങളാണ് ഇവിടെ അടിഞ്ഞത്.
Read More: വിമുഖത മൂലം വാക്സീൻ എടുക്കാത്തവർ കോളേജിൽ വരണ്ട, വിദ്യാർത്ഥികളോടും അധ്യാപകരോടും സർക്കാർ
അഷ്ടമുടിക്കായലിൽ വിനോദസഞ്ചാരത്തിനെത്തിയവരിൽ ആരോ മാലിന്യക്കൂമ്പാരത്തിന്റെ ചിത്രം പകത്തി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇമെയിൽ ആയി അയച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തിൽ ഇടപെട്ടത്. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാണ ഉടൻ നടപടിവേണമെന്ന് തൃക്കരുവ പഞ്ചായത്തിന് നിർദ്ദേശം നൽകി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച കായലിന് സമീപത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യം നീക്കി.
from Asianet News https://ift.tt/3axk3Rf
via IFTTT
No comments:
Post a Comment