റിയാദ്: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ 23,185 കേസുകളെടുത്തു. സൗദി ആഭ്യന്തര മന്ത്രാലയമാണ് കേസ് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 8914 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട റിയാദ് മേഖലയിലാണ് ഏറ്റവുമധികം നിയമ ലംഘനങ്ങള്‍. ഏറ്റവും കുറവ് നജ്റാൻ മേഖലയാണ്, 89 ലംഘനങ്ങൾ. മറ്റ് മേഖലകളിലെ കണക്കുകൾ ഇപ്രകാരമാണ്. കിഴക്കൻ മേഖല (4,002), മക്ക മേഖല (2,202), ഖസീം മേഖല (1,806), മദീന മേഖല (1,775) , അൽജൗഫ് (1,285), ഹാഇൽ (972) ശിമാലിയ മേഖല (594), അസീർ മേഖല (411), അൽബാഹ (393), ജിസാൻ (391), തബൂക്ക് (351). ആരോഗ്യ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ പരിശോധന തുടരുന്നതായും ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിച്ച നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
from Asianet News https://ift.tt/3aLIBpP
via IFTTT
No comments:
Post a Comment