കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് (Kannur) ഒന്നര വയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച അൻവിതയുടെ (Anvitha) അമ്മ സോന പറഞ്ഞു.
ഭർത്താവ് ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി. മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.
from Asianet News https://ift.tt/3G1wAej
via IFTTT
No comments:
Post a Comment