പാലക്കാട്: ആളിയാർ ഡാമിൻ്റെ (aliyar dam)ഷട്ടറുകൾ അടച്ചു(shutter closed). ഇന്നലെ രാത്രി പന്ത്രണ്ടരയ്ക്കാണ് ഷട്ടറുകൾ അടച്ചത്. കഴിഞ്ഞ ദിവസം ഷട്ടറുകൾ തുറന്നത് ജനങ്ങളെ അറിയിക്കുന്നതിൽ വീഴ്ച പറ്റിയിരുന്നു. ഷട്ടർ അടച്ചതോടെ പുഴകളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി
മുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാര്‍ ഡാം തുറന്നുവിട്ടതിനെ തുടർന്ന് പാലക്കാട്ടെപുഴകളിൽ കുത്തൊഴുക്കായിരുന്നു. ചിറ്റൂർ പുഴ നിറഞ്ഞൊഴുകി. യാക്കരപ്പുഴയിലേക്ക് അധിക വെള്ളമെത്തി. മുന്നറിയിപ്പില്ലാതെ ജലം ഒഴുക്കിയതിൽ പ്രതിഷേധവുമായി ജനങ്ങളും
രംഗത്തെത്തിയിരുന്നു.
അണക്കെട്ട് തുറക്കുന്നതിന് മുമ്പ് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. സെക്കന്‍റില്‍ ആറായിരം ക്യൂസെക്സ് വെള്ളം തുറന്നുവിടുമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം നൽകിയെന്നാണ് തമിഴ്‍നാട് വിശദീകരിച്ചത്
from Asianet News https://ift.tt/3csj5Xl
via IFTTT
No comments:
Post a Comment